KeralaNEWS

നിസാമുദ്ദീനിലെ ‘കവർച്ചക്കഥ’ കള്ളക്കഥ, അന്വേഷണം പുതിയ വഴിത്തിരിവിൽ

ആലുവ പിന്നിട്ടത് അറിയാഞ്ഞതിനാലാണ് ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാതിരുന്നത്. കുടുംബ പ്രശ്നങ്ങള്‍ മൂലമാണ് കോയമ്പത്തൂരില്‍ നിന്ന് മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. അതിന്റെ ടെന്‍ഷനിലാണ് ആദ്യം കള്ളം പറഞ്ഞതെന്നാണ് വിശദീകരണം

 

തിരുവനന്തപുരം: നിസാമുദീന്‍ എക്സ്പ്രസിലെ കവര്‍ച്ചയില്‍ പരാതിക്കാരിൽ ഒരാളായ തമിഴ്നാട് സ്വദേശിനി കൗസല്യയുടെ ആദ്യ മൊഴി കള്ളമെന്ന് തെളിഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയെന്നും തിരുവനന്തപുരത്തെത്തി ഉണര്‍ന്നതോടെ പതിനാലായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നുമായിരുന്നു കൗസല്യയുടെ ആദ്യ മൊഴി. എന്നാല്‍ കൗസല്യയുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതോടെ കളമശേരി എത്തുന്നത് വരെ ഇവര്‍ ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മൊഴിയെടുത്തതോടെയാണ് ആദ്യം പറഞ്ഞത് കള്ളമായിരുന്നു എന്ന് സമ്മതിച്ചത്.

ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയതല്ല, പലപ്പോഴായി ഉറങ്ങിയതാണ്. ആലുവ പിന്നിട്ടത് അറിയാതിരുന്നതിനാലാണ് ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാതിരുന്നതെന്നും സമ്മതിച്ചു.
കുടുംബ പ്രശ്നങ്ങള്‍ മൂലമാണ് കോയമ്പത്തൂരില്‍ നിന്ന് ആലുവയിലേക്കുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. അതിന്റെ ടെന്‍ഷനിലാണ് ആദ്യം കള്ളം പറഞ്ഞതെന്നാണ് വിശദീകരണം.

ഇവരെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിനിലെ മോഷണവുമായി ഇവർക്ക് നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടോ എന്നാണ് പോലീസിന്റെ സംശയം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker