LIFEMovie

ബിജു മേനോന്റെ ജന്മദിനാഘോഷത്തിന് ” ലളിതം സുന്ദരം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

 

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,ബിജു മേനോന്റെ ജന്മദിനമായ ഇന്ന് റിലീസായി.
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ” ലളിതം സുന്ദരം “.

സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന
” ലളിതം സുന്ദരം ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു.
പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.

സെെജു കുറുപ്പ്,സുധീഷ്,
അനു മോഹന്‍,
രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്,
ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എഡിറ്റര്‍-ലിജോ പോള്‍.
നിർമ്മാണം-മഞ്ജു വാര്യർ,കൊച്ചുമോൻ.
വിതരണം-സെഞ്ച്വറി ഫിലിംസ് റിലീസ്.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker