KeralaNEWS

ഗുരുവായൂരപ്പന് ഇന്നലെ 90 പവന്റെ സ്വർണ്ണക്കിരീടം, ഇന്ന് വിവാഹമാമാങ്കം

ഇന്ന് ഗുരുവായൂരില്‍ നടക്കുന്ന മകന്‍ ഗണേഷിന്റെ വിവാഹത്തിന്റെ മുന്നോടിയായാണ് പ്രവാസി വ്യവസായി രവീപിള്ള കിരീട സമര്‍പ്പണം നടത്തിയത്

പ്രവാസി വ്യവസായി രവിപിള്ള മരതകക്കല്ലു പതിച്ച 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചു. മകന്‍ ഗണേഷിന്റെ വിവാഹം ഇന്ന് ഗുരുവായൂരില്‍ വെച്ച് നടക്കുന്നുണ്ട്. അതിന്റെ മുന്നോടിയായാണ് കിരീട സമര്‍പ്പണം നടത്തിയത്.

ഇന്നലെ രാവിലെ പന്തീരടി പൂജക്ക് ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കിരീടം ഭഗവാൻ്റെ സോപാനപ്പടിയില്‍ സമര്‍പ്പിച്ചത്.
ഭാര്യ ജീത രവിപിള്ള ,മകന്‍ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഉന്നത നിലവാരമുള്ള ഒറ്റമരതകക്കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടം 40 ദിവസം കൊണ്ടാണ് നിർമ്മിച്ചത്. ഏഴേ മുക്കാൽ ഇഞ്ച് ഉയരവും അഞ്ചേമുക്കാൽ ഇഞ്ച് വ്യാസവുമുള്ള കിരീടം പൂർണമായും കൈ കൊണ്ടു നിർമ്മിച്ചതാണ്.

വലിയ ഒരു മരതക കല്ല് പിടിപ്പിച്ച കിരീടം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഹൈദരാബാദ് ഫാക്ടറിയിലാണ് നിര്‍മിച്ചത്.
തിരുപ്പതി ബാലാജി ക്ഷേത്രം ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾക്ക് കിരീടം ഉൾപ്പടെയുള്ള ആടയാഭരണങ്ങൾ നിർമ്മിച്ച് പ്രശസ്തനായ പാകുന്നം രാമൻകുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ,ദേവസ്വം ചെയര്‍ മാന്‍ അഡ്വ .കെ ബി മോഹന്‍ദാസ് തുടങ്ങിഭരണ സമിതി അംഗങ്ങളെല്ലാം ചടങ്ങില്‍ സംബന്ധിച്ചു.

കൊല്ലം ആശ്രാമം മൈതാനത്തു വച്ചു നടന്ന രവി പിള്ളയുടെ മകളുടെ വിവാഹം കേരളത്തിലെ ഏറ്റവും ആർഭാടകരമായ വിവാഹമായിരുന്നു.

ഇന്നത്തെ വിവാഹത്തിനും കൂറ്റൻ പന്തലാണ് ഗുരുവായൂർ അമ്പലനടയിൽ ഉയർന്നിരിക്കുന്നത്. ഒപ്പം വി.ഐ.പി വിവാഹത്തിനുള്ള വൻ
അലങ്കാരങ്ങളുമുണ്ട്.
കെട്ടും മട്ടും കണ്ടിട്ട്
ആയിരങ്ങൾ പങ്കെടുക്കുന്ന
ആഘോഷച്ചടങ്ങാകാനാണ്
സാധ്യതയെന്ന് സംശങ്ങളുയരുന്നുണ്ട്.
പക്ഷേ ഇരു ഭാഗങ്ങളിൽ നിന്നും ഇരുപതു പേരിൽ കൂടുതൽ വിവാഹത്തിന് പങ്കെടുക്കരുതെന്ന കോവിഡ് പ്രോട്ടോക്കോൾ ഇപ്പോഴും നിലനിൽക്കുകയാണല്ലോ…?

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker