CrimeNEWS

കേരളത്തെ കബളിപ്പിച്ച് ശതകോടികൾ സമ്പാദിച്ച വ്യാജഡോക്ടര്‍ പോലീസ് ഒത്താശയോടെ നാട്ടിൽ വിലസുന്നു

ഇയാളുടെ വ്യാജചികിത്സയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവര്‍ എളമക്കര പൊലീസിനു പരാതികൾ നല്‍കിയെങ്കിലും കൃത്യസമയത്ത് ഉണർന്നു പ്രവർത്തിച്ചില്ല. ഒടുവിൽ ജനകീയ സമരത്തെ തുടർന്നാന്ന് പോലീസ് സംവിധാനം ചലിച്ചത്

 

കൊച്ചി: ഷാജഹാന്‍ യൂസഫ് എന്ന വ്യാജ ഡോക്ടറുടെ തട്ടിപ്പുകളുടെ കഥകേട്ടാൽ ആരും അമ്പരന്നു പോകും. ഇയാളുടെ വ്യാജചികിത്സയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവര്‍ അനവധിയാണ്. അവർ നല്‍കിയ അസംഖ്യം പരാതികൾ അവഗണിക്കപ്പെട്ടു. ഒടുവിൽ നിവർത്തിയില്ലാതെ കേസെടുത്തെങ്കിലും ഷാജഹാന്‍ യൂസഫിനെ തൊടാൻ പോലും പോലീസിനു കഴിഞ്ഞില്ല. ഏഴുനിലകളുള്ള ആശുപത്രി. പത്രങ്ങളിലും ചാനലുകളിലും നിരന്തരം പരസ്യങ്ങൾ. ഭരണ- പോലീസ് രംഗങ്ങളിൽ ശക്തമായ സ്വാധീനം.
ഇടപ്പള്ളി ബൈപ്പാസിലെ അല്‍ ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫ്
കേരളത്തിലുടനീളം തട്ടിപ്പുകൾ നടത്തിയത് ഈ അടിത്തറയിലാണ്. പൈല്‍സ് രോഗികളെ ശസ്ത്രക്രിയ വരെ നടത്തിയ ഈ വ്യാജ ഡോക്ടര്‍ക്കായി ഇരുട്ടില്‍ തപ്പുകയാണ് ഇപ്പോൾ പൊലീസ്.
അല്‍ ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫിൻ്റെ തട്ടിപ്പുകൾ കണ്ടില്ലെന്നു നടിക്കുകയായിരുന്നു ആദ്യഘട്ടങ്ങളിൽ പൊലീസ്. നിൽക്കകള്ളിയില്ലാതെ വന്നതോടെ 2017ല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി ഇയാള്‍ മുങ്ങി. എറണാകുളം സെഷന്‍സ് കോടതി ജാമ്യഹര്‍ജി തള്ളിയതോടെയാണ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ സിറ്റി പൊലീസ് നീക്കം ആരംഭിച്ചത്.

ഇയാളുടെ വ്യാജചികിത്സയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവര്‍ എളമക്കര പൊലീസിനു പരാതികൾ നല്‍കിയെങ്കിലും കൃത്യ സമയത്ത് ഉണർന്നു പ്രവർത്തിച്ചില്ല. പണത്തിനു മുകളിൽ പരുന്തും പറക്കില്ലെന്നാണല്ലോ പ്രമാണം. ഒടുവിൽ ജനകീയ സമരത്തെ തുടർന്നാന്ന് പോലീസ് സംവിധാനം ചലിച്ചത്. ഇതിനോടകം ഷാജഹാൻ യൂസഫ് ഒളിവിൽ പോയിരുന്നു.
ചാനലുകളിലും പത്രങ്ങളില്‍ വമ്പന്‍ പരസ്യങ്ങള്‍ നല്‍കിയാണ് കേരളത്തിലെമ്പാടുനിന്നും രോഗികളെ ആകര്‍ഷിച്ചിരുന്നത്.

പൈല്‍സ് രോഗികളെ കബളിപ്പിച്ചു കൊണ്ട് ഷാജഹാന്‍ നല്‍കിയ രജിസ്‌ട്രേഷന്‍ നമ്പർ മറ്റൊരു വനിതാ ഡോക്ടറുടെയാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി.

നിരവധി കേസുകള്‍ ഷാജഹാനെതിരെ നിലവിലുണ്ട്. ജനകീയ സമരത്തെ തുടര്‍ന്ന് 2017 ഒക്ടോബര്‍ 21ന് ആശുപത്രി അടച്ചുപൂട്ടി.
തൃശൂര്‍ സ്വദേശിനിയാണ് ചികിത്സപിഴവ് ചൂണ്ടിക്കാട്ടി ഷാജഹാനെതിരെ പരാതിയുമായി ആദ്യം രംഗത്ത് എത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker