IndiaNEWS

കണ്ണേറു കിട്ടാതിരിക്കാൻ സണ്ണിലിയോണിനെ ഇറക്കി കർഷകൻ, സംഗതി വൈറൽ

ബോളിവുഡ് നടി സാക്ഷാൽ സണ്ണി ലിയോണിന്റെ അർധനഗ്ന ചിത്രമാണ് തന്റെ പത്തേക്കറോളം വരുന്ന കൃഷിയിടത്തിനു സമീപം അദ്ദേഹം സ്ഥാപിച്ചത്. കൂടെ ബോർഡിൽ ഒരു തെലുങ്ക് കാപ്ഷനും: ‘ഹേയ് ആരും കരയുകയോ അസൂയപ്പെടുകയോ ചെയ്യരുത്...!'

ആന്ധ്ര പ്രദേശിലെ നെല്ലൂർ ജില്ലയിലെ ബൻഡകില്ലിപ്പള്ളി ഗ്രാമത്തിലെ ചെഞ്ചു റെഡ്ഡി എന്ന കർഷകൻ തന്റെ കൃഷിക്ക് കണ്ണേറ് കിട്ടാതിരിക്കാൻ സ്വീകരിച്ചത് ഒരു വ്യത്യസ്ത മാർഗം.

അൽപം എരിവും പുളിയുമുള്ള ഈ പ്രയോഗം നാട്ടിലാകെ ചർച്ചയായി. ബോളിവുഡ് നടി സാക്ഷാൽ സണ്ണി ലിയോണിന്റെ അർധനഗ്ന ചിത്രമാണ് തന്റെ പത്തേക്കറോളം വരുന്ന കൃഷിയിടത്തിനു സമീപം അദ്ദേഹം സ്ഥാപിച്ചത്. കൂടെ ബോർഡിൽ ഒരു തെലുങ്ക് കാപ്ഷനും:
‘ഹേയ് ആരും കരയുകയോ അസൂയപ്പെടുകയോ ചെയ്യരുത്!’

എന്തായാലും സംഗതി ഹിറ്റായെന്ന് 45 കാരനായ കൃഷിക്കാരൻ അവകാശപ്പെടുന്നു. ഇപ്പോൾ ആരും തന്റെ വിളകളിലേക്കു നോക്കാറില്ല. എല്ലാവരുടേയും ദൃഷ്ടി താരത്തിന്റെ ചുവന്ന ബിക്കിനി ധരിച്ച മേനിയിൽ. നോക്കുന്നവരും ഹാപ്പി, കർഷകനും ഹാപ്പി. സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാണ് ചിത്രം.
അല്ലെങ്കിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാൻ മറ്റെന്ത് വേണം!

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker