IndiaNEWS

ഗംഗയില്‍ ബോട്ട്​ വൈദ്യുതലൈനില്‍ തട്ടി; നിരവധി പേര്‍ക്ക് പരിക്ക്, 20ഓളം പേരെ കാണാതായി

പട്‌ന: ഗംഗാനദിയില്‍ ബോട്ട് ഹൈ ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. 20ഓളം പേരെ കാണാതായതായാണ് വിവരം. പട്‌നയിലെ ഗ്രാമീണ മേഖലയായ ഫതുഹയിലെ കച്ചി ദര്‍ഗ ഘട്ടില്‍നിന്ന് വൈശാലിയിലെ രഘോപൂരിലേക്ക് ശനിയാഴ്ച രാത്രി എട്ടുമണിയോടെ 150 ഓളം പേരുമായി പോയ ബോട്ട് യാത്ര തുടങ്ങി നദിയുടെ മധ്യത്തിലെത്തിയപ്പോള്‍ ബോട്ട് ഹൈ ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 35ല്‍ അധികം പേര്‍ക്ക് പൊള്ളലേറ്റു. നിരവധിപേര്‍ നദിയില്‍ വീഴുകയും ചെയ്തു. എത്രപേരെയാണ് നദിയില്‍ കാണാതായതെന്ന വിവരം വ്യക്തമല്ല.

അപകടം നടന്നതോടെ വൈശാലിയില്‍നിന്നും പട്‌നയില്‍നിന്നും അധികൃതര്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ദിവസവേതനക്കാരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. രാവിലെ മൊകാമയിലും പട്‌നയിലുമെത്തി തൊഴിലെടുത്തശേഷം വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ദിവസങ്ങളായി കരകവിഞ്ഞ് ഒഴുകുകയാണ് ഗംഗ നദി. പട്‌നയിലെ ഗ്രാമീണമേഖലയിലെ 2.74ലക്ഷം പേരെ ഇത് ബാധിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker