KeralaNEWS

ആശുപത്രിയിലെത്തിയ അമ്മയെയും മകളെയും കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്തു;വൈക്കം സ്വദേശിയായ തട്ടിപ്പുകാരന്‍ അറസ്റ്റില്‍

വൈക്കം: അമ്മയെയും മകളെയും കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വൈക്കം കെ.എസ് മംഗലം കുറ്റിക്കാട്ട് വീട്ടില്‍ അനുപി [33] നെയാണ്  വൈക്കം ഡി.വൈ.എസ്പി എ.ജെ തോമസിന്റെ നേതൃത്വത്തില്‍ സംഘം അറസ്റ്റ് ചെയ്തത്.

ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. എം.എല്‍.എയുടെ ഓഫീസില്‍ അപേക്ഷ നല്‍കുന്നതിനായി ഇരുമ്പൂഴിക്കര സ്വദേശിയായ അമ്മയും മകളും എംഎല്‍എയുടെ ഓഫീസില്‍ എത്തിയത്. ഇവിടെ എത്തിയ പ്രതി അനുപ് അമ്മയും മകളുമായി അടുപ്പം സ്ഥാപിച്ചു.

ഇരുവരും ജനറല്‍ ആശുപത്രിയിലേക്ക് പോയപ്പോള്‍ സഹായത്തിനെന്ന പേരില്‍ പ്രതി ഇവരുടെയൊപ്പം കൂടി. തുടര്‍ന്ന് ആശുപത്രിയില്‍ കയറിയ അമ്മ ഡോക്ടറെ കാണുന്നതിനിടെ പ്രതി മകളുടെ സമീപത്ത് എത്തി. തുടര്‍ന്ന് ഫീസിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പണം ആവശ്യമുണ്ടെന്നു അറിയിച്ചു.

ഇരുവരുടെയും കയ്യിലുണ്ടായിരുന്ന മൂന്നേകാല്‍ പവന്‍ തൂക്കം വരുന്ന മാലയും രണ്ടു ഗ്രാം തൂക്കം വരുന്ന താലിയും 1500 രൂപ അടങ്ങിയ പഴ്‌സും പ്രതി തട്ടിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദേശത്തില്‍ വൈക്കം ഡിവൈഎസ്പി പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പൊലീസ് ഓഫീസര്‍മാരുടെ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി.ഇയാളില്‍ നിന്നും മോഷണ മുതലുകള്‍ പൊലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ പൊലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker