KeralaNEWS

സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് സര്‍വ്വകലാശാലകളില്‍ പ്രവേശനം; ചരിത്ര നിര്‍ദേശവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചരിത്രപരമായ നിര്‍ദേശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വ്വകലാശാലകള്‍ പ്രവേശനം നല്‍കാവൂ എന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചു. വൈസ് ചാന്‍സലര്‍മാരുമായുള്ള ചര്‍ച്ചയിലാണ് ഗവര്‍ണറുടെ നിര്‍ദേശം.

ഇതിനായി പ്രവേശന സമയത്തും ബിരുദം നല്‍കുന്നതിന് മുന്‍പും വിദ്യാര്‍ഥികളില്‍നിന്നു ബോണ്ട് ഒപ്പിട്ടു വാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.സര്‍വകലാശാല നിയമനങ്ങളുടെ കാര്യത്തിലും ഇതേരീതി പിന്തുടരണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker