IndiaNEWS

പുതിയ പാസ്പോർട്ട് റാങ്കിംഗ്:ഇന്ത്യൻ പാസ്പോർട്ട് കയ്യിലുള്ളവർക്ക് വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കും

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പുതിയ പട്ടിക നിലവിൽ വന്നു. പാസ്പോർട്ട് റാങ്കിംഗ് വിലയിരുത്തുന്ന ഹെൻലി പാസ്പോർട്ട് ഇൻഡക്സ് ആണ് പുതുക്കിയ റാങ്കിംഗ് പട്ടിക പുറത്തു വിട്ടത്.ഇത് പ്രകാരം ഇന്ത്യൻ പാസ്പോർട്ട് കയ്യിലുള്ളവർക്ക് വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കും.

 

ഏറ്റവും ശക്തമായ പാസ്പോർട്ടുമായി ഒന്നാം സ്ഥാനം വഹിക്കുന്നത് ജപ്പാനും സിംഗപ്പൂരുമാണ്. ഈ രണ്ടു രാജ്യങ്ങളുടെയും പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 192 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കും. രണ്ടാം സ്ഥാനത്തും  രണ്ടു രാജ്യങ്ങളാണ് ഉള്ളത്. ജർമനിയും ദക്ഷിണ കൊറിയയും.190 രാജ്യങ്ങളിലേക്ക് ഈ പാസ്പോർട്ടുമായി   വിസയില്ലാതെ പോകാം.

 

 

പാസ്പോർട്ട് റാങ്കിംഗ് പ്രകാരം കഴിഞ്ഞവർഷം ഇന്ത്യ 90-മത് ആയിരുന്നു. എന്നാൽ, ഇക്കുറി ഏഴ് പോയിന്റുകൾ ഉയർന്ന്  83-മത്തെ സ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ പാസ്പോർട്ട് കയ്യിലുള്ളവർക്ക് വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കും.റാങ്കിംഗ് പ്രകരം ഏറ്റവും താഴെയുള്ള രാജ്യം അഫ്ഗാനിസ്ഥാനാണ്

Back to top button
error: