KeralaNEWS

കിഴക്കമ്പലത്ത് ചീറ്റിപ്പോയത് കേരള സർക്കാരിനെ താറടിക്കാനുള്ള ഗൂഢാലോചന

പൊട്ടാത്ത പടക്കം പോലെ കിഴക്കമ്പലത്ത് ക്രിസ്തുമസ് രാത്രിയിൽ ചീറ്റിപ്പോയത് കേരള സർക്കാരിനെ താറടിക്കാനുള്ള ശ്രമം.ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് മനപൂർവ്വം അക്രമമുണ്ടാക്കിച്ച് ഒരു പോലീസ് ഫയറിങ് വഴി ഇന്ത്യ മുഴുവൻ കേരള സർക്കാരിനെ മോശമാക്കാനുള്ള ഗൂഢാലോചന തന്നെയാണ് ഇതിന് പിന്നിൽ.സർക്കാരിനെ അപകീർത്തിപ്പെടുത്തി മാസങ്ങളായുള്ള കിറ്റെക്സ് മുതലാളിയുടെ പത്രസമ്മേളനവും ഇതാണ് സൂചിപ്പിക്കുന്നത്.കിറ്റക്സ് മുതലാളി അതിന് തിരഞ്ഞെടുത്തത് ക്രിസ്തുമസ് രാത്രിയാണെന്ന് മാത്രം.എല്ലാം ആഘോഷങ്ങൾക്കിടയിൽ മദ്യലഹരിയിൽ നടന്നത് എന്ന് പറയാം.
കേരളത്തിൽ ലക്ഷകണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ടാണ് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ മാത്രം ഈ വിധത്തിൽ അക്രമാസക്തരാവുകയും പോലീസ് ജീപ്പുകളടക്കം കത്തിക്കുകയും ചെയ്യുന്ന നിലയുണ്ടായത് ? പോലീസുകാരെ ജീപ്പിനുള്ളിൽ ഇരുത്തി ഡോർ ചവിട്ടി പിടിച്ച് തീയിടുകയായിരുന്നു. സിഐ അടക്കമുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഭീകരമായ താണ്ഡവമാണ് അവിടെ നടന്നത്.ജീവിക്കാൻ വേണ്ടി അന്യനാട്ടിൽ കിടന്നു കഷ്ടപ്പെടുന്നവൻ അവിടെ ചെന്ന് ഒരിക്കലും കലാപത്തിനും പോലീസുകാരെ ചുട്ടു കൊല്ലാനും ശ്രമിക്കില്ല.ഇത് ക്രിമിനലുകൾ ആണ്. സ്പെഷലായി റിക്രൂട്ട് ചെയ്ത 20-20 ക്രിമിനലുകൾ.
ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് അക്രമമുണ്ടാക്കിച്ച് ഒരു പോലീസ് ഫയറിങ് ഉണ്ടാക്കി ഇന്ത്യ മുഴുവൻ സർക്കാരിനെ മോശമാക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കണം.ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം എന്നാണ് മാധ്യമങ്ങൾ വരെ എഴുതുന്നത്.കിറ്റക്സിലെ ഇതര സംസ്ഥാന ക്രിമിനലുകൾ എന്ന് പറയാൻ അവർക്ക് മടിയുണ്ടാകും.കോടികളുടെ പരസ്യം നഷ്ടമാകുമെന്ന് മാത്രമല്ല തങ്ങൾ കാലാകാലങ്ങളായി ശ്രമിച്ചിട്ടും നടക്കാത്ത ഒരു കാര്യത്തിനുള്ള ഉപകാരസ്മരണയും ഇതിലുണ്ട്.

Back to top button
error: