NewsThen Special
ആര്‍ഭാട പ്രചാരണം; ചെന്നിത്തലയ്ക്കെതിരെ പരാതിയുമായി നിയാസ് ഭാരതി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ പരാതി. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി അഡ്വ.നിയാസ് ഭാരതിയാണ് തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകന് പരാതി നല്‍കിയത്.
ഹരിപ്പാട് മണ്ഡലത്തിലെ ബൂത്തുകള്‍ തോറും ആര്‍ഭാടമായി പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡും പ്രചാരണവാഹനമുപയോഗിച്ചും ചെലവഴിക്കാവുന്ന തുകയുടെ പരിധി കഴിഞ്ഞുവെന്നാണ് പരാതി. അതിനാല്‍ നിയോജകമണ്ഡലത്തിലുടനീളമുള്ള അദ്ദേഹത്തിന്റെ പബ്ലിസിറ്റി മെറ്റീരിയലുകളും പ്രചാരണ സാമഗ്രികളും വിലയിരുത്തുന്നതിന് ദയവായി അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹരിപ്പാട് ചെന്നിത്തലയ്ക്കെതിരെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമാണ് അഡ്വ. നിയാസ് ഭാരതി.