
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ
62,714 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.13 കോടി കടന്നു.
24 മണിക്കൂറിനിടെ 312 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,61,552 ആയി.
നിലവില്‍ 4,86,310 പേരാണ് ചികിത്സയിലുള്ളത്. പുതുതായി രോഗം 94.58 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.35 ശതമാനവും. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. 24 മണിക്കൂറിനിടെ 36,000 കേസുകളാണ് മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.