
പണിമുടക്കിയ വാട്സ്ആപ്പ് തിരിച്ചെത്തി. രാത്രി 11 ഓടെ പ്രവർത്തനം നിശ്ചലമായ വാട്സ്ആപ്പ് അല്പം മുമ്പാണ് തിരിച്ചെത്തിയത്.
രാജ്യത്ത് പലയിടങ്ങളിലും വാട്സാപ്പ് പണിമുടക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലും ഭാഗിക പ്രശ്നങ്ങൾ ഉണ്ടായതായി ഉപയോക്താക്കള്‍ പറയുന്നു.പ്രശ്നത്തിന്റെ കാരണം വ്യക്തമല്ല.
സോഷ്യൽ മീഡിയ ആപ്പുകൾ പ്രവർത്തനരഹിതമായതിനെക്കുറിച്ച് നിരവധിപേരാണ് ആകുലതകൾ പങ്കുവച്ചത്. വെള്ളിയാഴ്ച രാത്രി ഏകദേശം 11 മണി മുതലാണ് പ്രശ്നം അനുഭവപ്പെട്ട് തുടങ്ങിയത്.