Big Breaking
വാളയാർ കേസന്വേഷണം ഉടൻ ഏറ്റെടുക്കാൻ സിബിഐക്ക് ഹൈക്കോടതി നിർദേശം

വാളയാർ കേസ് അന്വേഷണം എത്രയും വേഗം ഏറ്റെടുക്കാൻ സിബിഐക്ക് ഹൈക്കോടതി നിർദേശം. കേസുമായി ബന്ധപ്പെട്ട രേഖകൾ 10 ദിവസത്തിനകം സിബിഐക്ക് കൈമാറാൻ സർക്കാരിന് കോടതി നിർദേശം നൽകി.
സിബിഐ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.