CrimeNEWS

ചെറുവത്തൂരിലെ കുട്ടികളുടെ മരണം കൊലപാതകം; പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്‌

ചെറുവത്തൂരില്‍ അച്ഛനും മക്കളുമടക്കം മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടികളെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, അച്ഛന്‍ രൂപേഷിന്റേത് തൂങ്ങിമരണമാണെന്നാണ് പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ട്. രൂപേഷിന്റെ ബൈക്കിലെ കവറില്‍നിന്ന് കിട്ടിയ ആത്മഹത്യക്കുറിപ്പില്‍ ഭാര്യയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് മരണത്തിന് കാരണമെന്നാണ് എഴുത്യിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് മക്കളായ വൈദേഹി (11), ശിവനന്ദ് (6) പിതാവ് രൂപേഷ് (39) എന്നിവരെ വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രൂപേഷ് പണിതുകൊണ്ടിരിക്കുന്ന മടിക്കുന്നിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു രണ്ട് മക്കളുടെയും മൃതദേഹം കണ്ടെത്തിയത്. രൂപേഷിന്റെ മൃതദേഹം മുകളിലത്തെ ഭാഗത്ത് കട്ടിളയില്‍ കയര്‍കെട്ടി തൂങ്ങിനില്‍ക്കുന്ന നിലയിലുമായിരുന്നു.

അതേസമയം, വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ മടിവയല്‍ സി.പി.എം ഓഫിസില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം 2.45ഓടെ മടിക്കുന്ന് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. രൂപേഷിന്റെ മൃതദേഹം ദഹിപ്പിക്കുകയും മക്കളെ സമീപത്തുതന്നെ അടക്കംചെയ്യുകയുമായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker