NewsThen Special
ധര്‍മ്മജനൊപ്പം പിഷാരടി: പ്രചാരണം തുടങ്ങി

ബാലുശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന് വേണ്ടി പോരാടുന്ന ധര്മ്മജന് പിന്തുണയുമായി ആത്മാര്‍ത്ഥ സുഹൃത്തും ചലച്ചിത്ര താരവുമായ പിഷാരടി എത്തി. ധര്‍മ്മജന്റെ വാഹന പ്രചരണ ജാഥയില്‍ പിഷാരടി ഒപ്പം ചേര്‍ന്നു. താരം തന്നെയാണ് ഫെയ്സ് ബുക്ക് ലൈവിലൂടെ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോടനുബന്ധിച്ചായിരുന്നു പിഷാരടി കോണ്‍ഗ്രസ്സിലേക്ക് ചേര്‍ന്നത്. സ്കൂള്‍ കോളജ് കാലം മുതല്‍ ധര്മ്മജന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ ഉയര്‍ന്ന് കേട്ട പേരായിരുന്നു ധര്‍മ്മജന്റേത്. വൈപ്പിനിലാണ് താരത്തെ ആദ്യം പരിഗണിക്കുന്നതെന്ന് വാര്ത്തകളുണ്ടായിരുന്നുവൈങ്കിലും പിന്നീട് ബാലുശേരിയിലെ കാര്യം സ്ഥിരീകരിക്കുകയായിരുന്നു