NewsThen Special

കാമാക്ഷി പഞ്ചായത്തിന് വികസന മഴയുടെ അഞ്ച് വർഷങ്ങൾ, ഇടുക്കി മണ്ഡലത്തിലെ വിശേഷങ്ങൾ

വികസന വഴിയിൽ ഇടുക്കി മണ്ഡലം

ഇടുക്കി മണ്ഡലത്തിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ വികസനത്തിന്റെ വർഷങ്ങൾ ആണ് കടന്നുപോയത്. റോഡ്, തോട്, ചെക്ക് ഡാം എന്നിങ്ങനെ എല്ലാ മേഖലയിലും ഇടുക്കി എം എൽ എ റോഷി അഗസ്റ്റിന്റെ കണ്ണെത്തി എന്നുള്ളത് നേരിൽ കണ്ടറിയാവുന്ന വസ്തുതയാണ്.

44 പദ്ധതികൾ ആണ് റോഷി അഗസ്റ്റിൻ ഈ അഞ്ചുവർഷക്കാലം കാമാക്ഷി പഞ്ചായത്തിൽ മാത്രം നടപ്പാക്കിയത്. ക്ഷേമ – വ്യക്തിഗത സഹായങ്ങൾക്ക് പുറമെയാണിത്.

തങ്കമണി- ഇരുകുട്ടി -ആന്റോപുരം റോഡ് പുനരുദ്ധാരണത്തിന് നാൽപത്തി ഏഴര ലക്ഷമാണ് അനുവദിച്ചത്. ഗുരുമന്ദിരംപടി – കൂട്ടക്കല്ല് റോഡ് പുനരുദ്ധാരണത്തിനും നാൽപത്തി ഏഴര ലക്ഷമാണ് നീക്കിവച്ചത്.

നീലിവയൽ ഭാഗത്ത് ചെക്ഡാമിന് 55 ലക്ഷം രൂപ നീക്കിവെച്ചു. ഒരപ്പൂഴിക്കൽ ഭാഗം ചെക്ഡാമിന് 50 ലക്ഷവും ഇരുകൂട്ടി ചെക്കഡാമിന് 20 ലക്ഷം രൂപയും അനുവദിച്ചു.

പാണ്ടിപ്പാറ സെന്റ് ജോസഫ് സ്കൂൾ സംരക്ഷണ ഭിത്തിയ്ക്ക് 25 ലക്ഷം രൂപയാണ് ഉപയോഗിച്ചത്. തങ്കമണി- നീലിവയൽ- പ്രകാശ് റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു. ഉദയഗിരി -മേലേക്കുപ്പാച്ചാംപടി -ചെമ്പകപ്പാറ റോഡിന് മൊത്തം 40 ലക്ഷം രൂപയുടെ പദ്ധതിയാണ് വന്നത്.

എട്ടാംമൈൽ – കരിമ്പൻ സിറ്റി – മത്തായി പടി – കടപ്ലാംകുഴി റോഡിന് 40 ലക്ഷം രൂപയാണ് അനുവദിച്ചത്. കുറ്റിയാംകുന്നേൽപടി -കൊച്ചുകാമാക്ഷി റോഡിന് 22.25 ലക്ഷം രൂപയാണ് നീക്കിവച്ചത്. തങ്കമണി -കരിക്കണ്ടംപടി – അച്ഛൻകാനം റോഡിന് അനുവദിച്ചത് 15 ലക്ഷം രൂപയാണ്.

കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് റോഷി അഗസ്റ്റിൻ എംഎൽഎ എന്ന നിലയിൽ നടപ്പാക്കിയത്. ജനങ്ങളുടെ ശക്തമായ സഹകരണത്തോടെയും പിന്തുണയോടെയും കൂടിയാണ് പദ്ധതികൾ പൂർണ്ണരൂപത്തിൽ എത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker