SportsTRENDING

ഇംഗ്ലണ്ടിനെതിരെ ഒന്നാമിന്നിങ്സിൽ 89 റൺസ് ലീഡുമായി ഇന്ത്യ

ഋഷഭ് പന്ത് സെഞ്ചുറി നേടി

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. 89 റൺസ് ലീഡ് ആണ് ഇന്ത്യക്കുള്ളത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുത്തു.

60 റൺസെടുത്ത വാഷിംഗ്ടൺ സുന്ദർ, 11 റൺസെടുത്ത് അക്സർ പട്ടേൽ എന്നിവരാണ് ക്രീസിലുള്ളത്. ഋഷഭ് പന്ത് സെഞ്ചുറി നേടി. 101 റൺസാണ് ഋഷഭ് പന്തിന്റെ സാമ്പാദ്യം. രോഹിത് ശർമ 49 റൺസെടുത്തു.

ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരെ ഇന്ത്യക്ക് 205 റൺസിൽ ഒതുക്കാനായി. സ്പിന്നർമാരായ അക്സർ പട്ടേൽ നാലുവിക്കറ്റും രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും നേടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker