NEWS
നമ്മളും ഭയക്കണം അതിവേഗ കോവിഡിനെ,ലണ്ടനിൽ നിന്നെത്തിയ വിമാനത്തിൽ അഞ്ച് പേർക്ക് കൊവിഡ്

ലണ്ടനിൽ നിന്ന് ഇന്നലെ രാത്രി ന്യൂഡൽഹിയിൽ എത്തിയ വിമാനത്തിലെ അഞ്ചുപേർക്ക് കോവിഡ്. യാത്രക്കാരും ക്യാബിൻ ക്രൂവും അടക്കം 266 പേരെ പരിശോധിച്ചപ്പോഴാണ് ഈ വിവരം വ്യക്തമായത്. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന വൈറസ് വഴി അതിവേഗ വ്യാപനം ഉണ്ടെന്നിരിക്കെ കോവിഡ് ബാധിച്ചവരുടെ സാമ്പിൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.
ചൊവ്വാഴ്ച അർധരാത്രി മുതൽ ബ്രിട്ടനിലേയ്ക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ നിർത്തലാക്കിയിരുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് അതിവേഗം പടർന്നു പിടിക്കുന്നു എന്നുള്ളത് മൂലമാണ് ഇത്. പഴയ വൈറസിനെക്കാൾ 70% അധികമാണ് പുതിയ വൈറസിന്റെ പടരൽ ശേഷി. ബ്രിട്ടനിൽ നിന്ന് നേരിട്ടോ വേറെ എന്തെങ്കിലും രാജ്യം വഴിയോ എത്തുന്നവർക്ക് കർശന പരിശോധനയാണ് ഇന്നലെ മുതൽ നടക്കുന്നത്.