കരണ്‍ ജോഹറിന് എന്‍സിബിയുടെ നോട്ടീസ്‌

ഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ ചൂട് പിടിക്കുകയാണ്. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബോളിവുഡിലെ ലഹരിബന്ധങ്ങളുടെ ചുരുളഴിയുന്നത്. തുടര്‍ന്ന് നര്‍കോര്‍ട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രമുഖതാരങ്ങളെ ചോദ്യം ചെയ്തിരുന്നു.

ഇപ്പോഴിതാ 2019ല്‍ പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹറിന്റെ വീട്ടില്‍ നടന്നൊരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഏജന്‍സി അദ്ദേഹത്തിന് നോട്ടീസ് അയച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.

പാര്‍ട്ടിയില്‍ ലഹരി ഉപയോഗം നടന്നുവെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് എന്‍സിബി ഇടപെടല്‍. കരണ്‍ ജോഹറിന് നോട്ടീസ് അയച്ചെന്ന വിവരം ഒരു എന്‍സിബി ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിന് എന്നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

ദീപിക പദുകോണ്‍, രണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, വരുണ്‍ ധവാന്‍, വിക്കി കൗശല്‍ തുടങ്ങി പ്രമുഖ താരങ്ങള്‍ പങ്കെടുത്ത ആ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version