ബുറെവി കേരളത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കില്ല ,അവലോകന യോഗത്തിനു ശേഷം കടകമ്പള്ളി

ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ നാശമുണ്ടാക്കില്ലെന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ .അവലോകന യോഗത്തിന് ശേഷം സംസാരിക്കുക ആയിരുന്നു മന്ത്രി .കനത്ത മഴക്കുള്ള സാധ്യത കുറഞ്ഞു .എന്നാൽ ജാഗ്രത അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി .

ചുഴലിക്കാറ്റ് നേരിടുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു .ഇന്ന് വൈകീട്ടോടെ ബുറെവി തമിഴ്‌നാട്ടിൽ കര തൊടും .തിരുവനന്തപുരം ജില്ലയിൽ ജാഗ്രത തുടരുകയാണ് .പൊൻ‌മുടിയിൽ അഞ്ഞൂറോളം കുടുംബങ്ങളെ ഒഴിപ്പിക്കുക ആണ് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version