ബെംഗളൂരു മയക്കുമരുന്ന് കേസ് ; വിചാരണ കോടതിയില്‍ സ്ഫോടകവസ്തുവും ഭീഷണിക്കത്തും

ബെംഗളൂരു മയക്കുമരുന്ന് കേസ് വഴിത്തിരിവിലേക്ക്. കേസിന്റെ വിചാരണ നടക്കുന്ന കോടതിയില്‍ സ്ഫോടകവസ്തുവും ഭീഷണിക്കത്തും അടങ്ങിയ പാഴ്സല്‍.

കൊറിയര്‍ വഴി എത്തിയ കത്തില്‍ മയക്കുമരുന്നുകേസില്‍ കസ്റ്റഡിയിലുള്ള രാഗിണി ത്രിവേദി, സഞ്ജന ഗല്‍റാണി എന്നീ നടിമാരേയും ബെംഗളൂരു കലാപക്കേസില്‍ അറസ്റ്റ് ചെയ്ത നിരപരാധികളേയും വിട്ടയയ്ക്കണമെന്നും മറിച്ചാണെങ്കില്‍ കോടതി തകര്‍ക്കുമെന്നുമാണ് പറയുന്നത്. സംഭവത്തില്‍ കത്തിന്റെ കോപ്പി ബെംഗളൂരു പോലീസ് മേധാവിയ്ക്കും ലഭിച്ചു.

അതേസമയം,പകല്‍ സമയത്ത് ലഭിച്ച പാഴ്സല്‍ കോടതിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് കോടതിയിലെ ഒരു ജീവനക്കാരന്‍ പൊതി തുറന്നപ്പോഴാണ് സ്ഫോടകവസ്തുവും കത്തും കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തു നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മയക്കുമരുന്നു കേസിന്റെ വിപുലമായ അന്വേഷണത്തിനിടെയാണ് സെപ്റ്റംബറില്‍ സഞ്ജന ഗല്‍റാണി അറസ്റ്റിലായത്. സെപ്റ്റംബര്‍ 5-നാണ് രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version