NEWS

കോവിഡ് 19; ബിഹാര്‍ മന്ത്രി കപില്‍ ദിയോ കാമത്ത് അന്തരിച്ചു

പാറ്റ്‌ന: ബിഹാര്‍ പഞ്ചായത്തീരാജ് മന്ത്രിയുമായും മുതിര്‍ന്ന ജെ.ഡി.യു നേതാവുമായ കപില്‍ ദിയോ കാമത്ത് കോവിഡ് ബാധിച്ച് മരിച്ചു. 69 വയസായിരുന്നു. പാട്‌നയിലെ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിങ്കളോഴ്ചയോടെ വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

മന്ത്രി കപില്‍ ദിയോ കാമത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചിച്ചു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകീട്ട് നടക്കും. കഴിഞ്ഞ 40 വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാമത്ത്, 10 വര്‍ഷമായി ബിഹാര്‍ മന്ത്രിസഭാംഗമാണ്.

Back to top button
error: