കുറ്റപത്രം നല്‍കിയില്ല; ഷംന കേസില്‍ പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഒന്നാം പ്രതി റഫീഖ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം അനുവദിച്ചത്.

ഷംനയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു. എന്നിട്ടും പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാനോ കൃത്യമായ തെളിവുകള്‍ കണ്ടെത്താനോ സാധാക്കാത്തതിനാലാണ് മുഖ്യപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം,കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് കണ്ടതിനാല്‍ അന്വേഷണം തുടരുകയാണെന്നും ഇതു കാരണമാണ് കുറ്റപത്രം വൈകുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

റഫീഖിന് പുറമെ ബന്ധുക്കളായി അഭിനയിച്ച രണ്ടാം പ്രതി രമേശന്‍, മൂന്നാം പ്രതി ശരത്ത്,നാലാം പ്രതി അഷറഫ് എന്നിവരാണ് മറ്റ് ജാമ്യം ലഭിച്ചവര്‍. അതേസമയം, പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും മോഡലുകളെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയതിന് ഇവര്‍ക്കെതിരെ മൂന്നു കേസുകള്‍ വേറെയുമുണ്ട്. ജാമ്യം ലഭിച്ചെങ്കിലും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version