NEWS

സ്വദേശി എന്നാൽ വിദേശ ഉൽപ്പന്നം ബഹിഷ്ക്കരിക്കൽ അല്ല ,ആർഎസ്എസ് നയം വ്യക്തമാക്കി മോഹൻ ഭാഗവത്

ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ക്യാമ്പയിൻ നടക്കവേ ആർഎസ്എസ് നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത് .സ്വദേശി എന്നാൽ വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കൽ അല്ല എന്ന് മോഹൻ ഭാഗവത് പറഞ്ഞു .ഒരു ഓൺലൈൻ പുസ്തക പ്രകാശന ചടങ്ങിൽ ആണ് ആർഎസ്എസ് മേധാവി നയം വ്യക്തമാക്കിയത് .സാങ്കേതിക വിദ്യകളോ പ്രാദേശികമായി ലഭിക്കാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്ന് മോഹൻ ഭാഗവത് പറഞ്ഞു .

നമ്മുക്ക് അനുയോജ്യമായതാണ് നമ്മൾ വാങ്ങുന്നത് .ആഗോളവൽക്കരണം ആവശ്യമായ ഫലം നൽകിയില്ല .ഒരു സാമ്പത്തിക മാതൃക എല്ലായിടത്തും ഒരുപോലെ പ്രയോഗിക്കാൻ സാധ്യമല്ലെന്നും കോവിഡ് ഇത് തെളിയിച്ചുവെന്നും മോഹൻ ഭാഗവത്‍ വ്യക്തമാക്കി .

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യയുടെ ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ പാശ്ചാത്യ രാജ്യങ്ങളും മറ്റു വിദേശ രാജ്യങ്ങളും സ്വാധീനിച്ചു .ഈ പശ്ചാത്തലത്തിൽ പ്രാദേശികമായി ലഭ്യമായ നിരവധി ഉൽപ്പന്നങ്ങളും സാങ്കേതിക വിദ്യകളും പരിഗണിക്കപ്പെട്ടില്ല എന്നും മോഹൻ ഭാഗവത് പറഞ്ഞു .

ലോകത്തെ വിപണിയായല്ല കുടുംബം ആയാണ് കണക്കാക്കേണ്ടത് .രാജ്യങ്ങൾ തമ്മിൽ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കണം .സ്വാശ്രയത്വവും സ്വദേശീവൽക്കരണവും എന്ന വിഷയത്തെ മുൻനിർത്തിയായിരുന്നു ആർഎസ്എസ് മേധാവിയുടെ പ്രഭാഷണം .

Back to top button
error: