NEWS

കാമുകന്റെ സഹായത്തോടെ മകൾ പിതാവിന്റെ 19 ലക്ഷം മോഷ്ടിച്ചു ,ഇരുവരും പിടിയിൽ

19 ലക്ഷം വിലമതിക്കുന്ന സ്വർണവും പണവും പിതാവിൽ നിന്ന് മോഷ്ടിച്ചതിന് മകളും കാമുകനും പിടിയിൽ.മുംബൈയിലാണ് സംഭവം .21 വയസുകാരി ഉസ്മാ ഖുറേഷി കാമുകൻ ചരൺദീപ് സിങ് അറോറ എന്നിവരാണ് പോലീസ് പിടിയിലായത് .

ജൂലൈ 30 മുതൽ ഉസ്മയെ കാണാനില്ലായിരുന്നു .പത്ത് ലക്ഷം രൂപയും സ്വർണാഭരണങ്ങളും നഷ്ടമായിരുന്നു ,തുടർന്ന് പിതാവ് ഉമ്രദ്ധരാസ് ഖുറേഷി പോലീസിൽ പരാതിപ്പെടുകയായിരുന്നു .ജൂലൈ 23 നു ഉസ്മാ ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടത് പിതാവ് ഓർത്തെടുത്തതാണ് നിർണായകമായത് .

സുഹൃത്തിന്റെ വീട്ടിൽ കോവിഡ് ബാധയുള്ളയാൾ ഉള്ളതിനാൽ അവരുടെ സ്വർണം ലോക്കറിൽ സൂക്ഷിക്കാനാണ് ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടത് എന്നാണ് ഉസ്മാ പിതാവിനെ ധരിപ്പിച്ചത് .

അമൃതസറിലെ സുവര്ണക്ഷേത്രത്തിനു അടുത്തുള്ള സീതാ നിവാസിൽ നിന്നാണ് ഇവർ പിടിയിലായത് .മുംബൈ പോലീസ് അമൃതസർ പോലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തുകയായിരുന്നു .പണവും സ്വർണവും ഇവർ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചതായി കണ്ടെത്തി .

Back to top button
error: