നാണിച്ചു തല താഴ്ത്തുക ,ഭാര്യമാരെ വാടകയ്ക്ക് കൊടുക്കുന്ന ഇടങ്ങളും നമുക്ക് ചുറ്റുമുണ്ട്

സ്ത്രീ വിരുദ്ധത എല്ലാ സമൂഹത്തിലുമുണ്ട്.അത് ഏറിയും കുറഞ്ഞും നിൽക്കുന്നു .എന്നാൽ ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിലെ സംഭവവികാസങ്ങൾ നമ്മളെ ഏവരെയും ഞെട്ടിക്കും .ഇവിടെ ഭാര്യമാർ വാടകയ്ക്ക് കൊടുക്കപ്പെടും .

മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണ് ഭാര്യമാരെ വാടകക്ക് കൊടുക്കുന്നത് .പങ്കാളിയില്ലാത്ത സവർണർക്കോ സമ്പന്നർക്കോ ആണ് ഭാര്യമാരെ വാടകക്ക് കൊടുക്കുന്നത് .മാസങ്ങൾക്കോ വർഷങ്ങൾക്കോ ആയി കരാർ അടിസ്ഥാനത്തിൽ ആണ് ഭാര്യമാരെ കൈമാറുക .മധ്യപ്രദേശിലെ ശിവപുരി ആണിതിന്റെ കേന്ദ്രം .

പത്തു രൂപയുടെയോ നൂറു രൂപയുടെയോ മുദ്രപത്രത്തിലാണ് കരാർ എഴുതുക .കരാറിന്റെ അടിസ്ഥാനത്തിൽ ഭാര്യയെ കൈമാറും .ചന്തയിൽ പെൺകുട്ടികളെ പ്രദർശിപ്പിച്ച് കൈമാറുന്ന രീതിയുമുണ്ട് ഇവിടെ .”ആവശ്യക്കാർ” വന്നു നോക്കി ഇഷ്ടപ്പെട്ട ആളെ കരാർ അടിസ്ഥാനത്തിൽ വാങ്ങും .

കരാർ ആയാൽ സ്ത്രീക്ക് പുതിയ ഭർത്താവ് ആവും .പണം കൂടുതൽ നൽകിയാൽ കൂടുതൽ കാലം സ്ത്രീ വാങ്ങുന്ന ആളുടെ കൂടെ നിൽക്കണം .ഇത്തരം ആചാരം മധ്യപ്രദേശിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല .ഗുജറാത്തിന്റെ ചില ഇടങ്ങളിലും ഇത് പതിവുണ്ടത്രേ .പെൺഭ്രൂണഹത്യ മൂലം സ്ത്രീകളുടെ എണ്ണം ഗ്രാമങ്ങളിൽ കുറയുന്നതും ഇത്തരം അനധികൃത പ്രവർത്തികൾക്ക് കാരണം ആകുന്നുണ്ടത്രേ .

ഗുജറാത്തിലെ അത്ത പ്രജാപതി എന്നയാൾ തന്റെ ഭാര്യയെ വിറ്റത് എണ്ണായിരം രൂപയ്ക്കാണ് .പ്രജാപതിയുടെ മാസവരുമാനത്തിന്റെ പത്തിരട്ടി വരുമിത് .കരാർ പ്രകാരം കൈമാറ്റം ചെയ്യപ്പെട്ടാൽ സ്ത്രീ വാങ്ങുന്ന ആളുടെ ഒപ്പം കിടക്ക പങ്കിടണം .വീട്ടു ജോലികൾ ചെയ്യണം .ഒപ്പം കുടുംബത്തിലെ മറ്റ് അംഗങ്ങളെ പരിപാലിക്കുകയും വേണം .ഗുജറാത്ത് -മധ്യപ്രദേശ് ബെൽറ്റിൽ ഇത് അസാധാരണമല്ല .

ഇക്കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് പോലീസ് അംഗീകരിക്കുന്നുണ്ട് .എന്നാൽ പരാതി ഇല്ലാത്തതിനാൽ നടപടിയില്ല എന്ന നിലപാടിൽ ആണ് പോലീസ് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version