സിനിമകളിൽ ഇത് പരീക്ഷണ കാലം ,കീർത്തി സുരേഷിന്റെ അമ്മയായി നയൻതാര ?

കീർത്തി സുരേഷിന്റെ ‘അമ്മ വേഷത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര എത്തുമെന്ന് സൂചന .രജനികാന്ത് ചിത്രത്തിൽ ആണ് ഈ അത്ഭുതം സംഭവിക്കുന്നത് .അണ്ണാത്തെ എന്നാണ് ചിത്രത്തിന്റെ പേര് .സിരുതൈ ശിവ ആണ് ചിത്രത്തിന്റെ സംവിധായകൻ .

നാല് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് .നയൻ‌താര ,കീർത്തി എന്നിവർക്ക് പുറമെ ഖുശ്‌ബു സുന്ദർ ,മീന എന്നിവരും ചിത്രത്തിൽ ഉണ്ട് .

നിലവിൽ സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയ നയൻ‌താര കീർത്തിയുടെ ‘അമ്മ റോളിൽ എത്തുമോ എന്ന ചോദ്യം ആരാധകർ ഉന്നയിക്കുന്നുണ്ട് .എന്നാൽ ഒട്ടും പ്രാധാന്യം കുറവില്ലാത്ത വേഷമാണ് നയൻതാരയുടേതെന്നാണ് അറിയുന്നത് .

ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഹൈദരാബാദിൽ നടന്നിരുന്നു .ലോക്ക്ഡൗൺ കാരണമാണ് രണ്ടാം ഘട്ടവും ചിത്രീകരിക്കാൻ ആകാതെ പോയത് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version