1987ൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനോട്‌ കപിൽ ദേവ് ഇന്ത്യൻ ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞോ? സത്യം ഇതാണ്

ന്ത്യൻ ക്രിക്കറ്റർ ദിലീപ് വെങ്‌സർക്കർ ഒരിക്കൽ പറയുകയുണ്ടായി 1987ൽ ഷാർജയിൽ ദാവൂദ് ഇബ്രാഹിം ഇന്ത്യൻ ക്രിക്കറ്റ് ടീം ഡ്രസിങ് റൂമിൽ വന്ന് ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ ടീമിനെ തോൽപ്പിച്ചാൽ ഓരോ ഇന്ത്യൻ കളിക്കാരനും ഒരു ടൊയോട്ട കാർ സമ്മാനം നൽകാമെന്ന് പറഞ്ഞുവെന്ന്. 2013ൽ ഒരു പരിപാടിയിലാണ് വെങ്‌സർക്കർ ഇക്കാര്യം പറഞ്ഞത്‌.

“നിങ്ങൾ ടൂർണമെന്റ് വിജയിച്ചാൽ നിങ്ങൾക്ക് ഓരോരുത്തർക്കും ഓരോ ടൊയോട്ട കാർ സമ്മാനമായി നൽകാം. എന്നാൽ കപിൽ ദേവ് ദാവൂദിന്റെ മുഖത്ത് നോക്കി പറഞ്ഞു ഇറങ്ങിപ്പോകാൻ “വെങ്‌സർക്കർ പറഞ്ഞു.

1983 ലെ ലോകകപ്പ് നേടിയ ക്യാപ്റ്റൻ ആയ കപിൽ ദേവ് താൻ ഒരു വ്യക്തിയോട് ഇറങ്ങിപ്പോകാൻ പറഞ്ഞുവെന്ന് പിന്നീട് സമ്മതിച്ചു. എന്നാൽ അതാരെന്നോ ആ വ്യക്തി എന്തെങ്കിലും സമ്മാനം വാഗ്‌ദാനം ചെയ്തോ എന്നോ തനിക്കറിയില്ല എന്നും കപിൽ കൂട്ടിച്ചേർത്തു.

“ഒരു കാര്യം ഓർക്കുന്നുണ്ട്. ഒരു മനുഷ്യൻ ടൂർണ്ണമെന്റിനിടെ ഞങ്ങളുടെ ഡ്രസിങ് റൂമിൽ വന്നു. കളിക്കാരോട് സംസാരിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. പക്ഷെ പുറത്തുള്ളവർക്ക് കളിക്കാരോട് സംസാരിക്കാൻ അനുമതിയില്ല എന്ന് ഞാൻ പറഞ്ഞു. അയാൾ ഞാൻ പറഞ്ഞത്‌ മുഴുവൻ കേട്ടു. എന്നിട്ട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. ആരോ എന്നോട് പറഞ്ഞു അയാൾ ബോംബെയിൽ ഉള്ള കള്ളക്കടത്തുകാരൻ ആണെന്നും പേര് ദാവൂദ് ഇബ്രാഹിം ആണെന്നും. അതിനപ്പുറം എനിക്കൊന്നും അറിയില്ല. “കപിൽ ദേവ് പറഞ്ഞു.

തന്റെ പുസ്തകത്തിൽ ബി സി സി ഐ മുൻ ജനറൽ സെക്രട്ടറി ജയവന്ത് ലെലേയും ഇത്തരമൊരു കാര്യം പറയുന്നുണ്ട്. 1993ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ഇക്കാര്യം ചോദിച്ചുവെന്നും അദ്ദേഹം ഓർക്കുന്നു.

“അന്വേഷണ ഏജൻസി ഇക്കാര്യം ചോദിച്ചു. ഞാൻ നടുങ്ങിപ്പോയി. ഞാൻ സത്യം തന്നെ പറഞ്ഞു. ഞങ്ങൾ അയാളെ കണ്ടു. ആ സമയത്ത് അയാൾ ആരാണെന്നോ ഭാവിയിൽ എന്താകുമെന്നോ ഞങ്ങൾക്ക് അറിവുണ്ടായിരുന്നില്ല.പേര് പോലും അറിയില്ലായിരുന്നു. അയാളെ അതിനു മുമ്പോ പിന്നീടോ ഞാൻ കണ്ടിട്ടില്ല. യഥാർത്ഥത്തിൽ ആ സംഭവം പോലും മറന്നു പോയിരുന്നു. എനിക്കയാളെ പിന്നീട് തിരിച്ചറിയാനും സാധിക്കുമായിരുന്നില്ല. ഭാഗ്യത്തിന് പോലീസ് എന്നെ വിശ്വസിച്ചു.”ജയവന്ത് ലെലെ പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version