Health

  • ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ…

    ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലിരോ​ഗങ്ങളിലൊന്നാണ് കൊളസ്ട്രോൾ. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് പിന്നീട് ഹൃദ്രോ​ഗം പോലുള്ള രോ​ഗങ്ങൾക്ക് കാരണമാകും. തെറ്റായ ഭക്ഷണശീലങ്ങളാണ് കൊളസ്‌ട്രോൾ കൂട്ടുന്ന പ്രധാന കാരണങ്ങളിലൊന്ന്. ഇത് ശ്രദ്ധിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്… ഓട്സ്… ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഓട്‌സിലിലെ ബീറ്റാ-ഗ്ലൂക്കൻ എന്ന സംയുക്തം മൊത്തം കൊളസ്ട്രോൾ 12 പോയിന്റ് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തി. ബെറിപ്പഴങ്ങൾ… ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളും കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണ്.ബെറിപ്പഴങ്ങൾ സ്മൂത്തിയായോ അല്ലാതെയോ കഴിക്കാം. നട്സ്… നട്സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ വലിയൊരു ശതമാനം കുറയ്ക്കാൻ സഹായിക്കും. ഒമേഗ -3 കൊഴുപ്പുള്ള നട്സുകൾ ഹൃദയത്തെ സംരക്ഷിക്കാനും ഇതിനകം ഹൃദ്രോഗമുള്ള ആളുകൾക്ക് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവാക്കാഡോ… അവോക്കാഡോ പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ്…

    Read More »
  • അപകടകാരിയാണ് ന്യൂമോണിയ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

    ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നുണ്ടാകുന്ന ഗുരുതര രോഗമാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷമാണുക്കളാണ് രോഗത്തിന് കാരണമാകുന്നത്. ന്യൂമോണിയ ബാധിതര്‍ ചുമക്കുമ്ബോഴും തുമ്മുമ്ബോഴുമെല്ലാം പുറത്തു വരുന്ന രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയും ഇത് ശ്വാസകോശത്തിലെത്തുകയും ചെയ്യും. ഇത് ശ്വാസകോശത്തിലെ വായു അറകളിലേക്ക് എത്തുന്നതിനെ തുടര്‍ന്നാണ് അണുബാധ ഉണ്ടാകുന്നത്. ഇത് മൂലം കുമിളകള്‍ പോലെ കാണപ്പെടുന്ന ഈ അറകള്‍ക്ക് നാശം സംഭവിക്കുകയും ഇവിടെ പഴുപ്പ് കലര്‍ന്ന ദ്രാവകങ്ങള്‍ നിറയുകയും ചെയ്യും. ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയാനും ശ്വാസതടസം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു. എത്രയും വേഗം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ ജീവൻ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്നങ്ങള്‍ സംഭവിക്കുകയും ചെയ്യും. ചുമ, പനി, വിറയല്‍, അമിതമായ വിയര്‍പ്പ്, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയെല്ലാമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. അതേസമയം രോഗ ബാധിതരുടെ പ്രായം, ആരോഗ്യസ്ഥിതി, അണുബാധയ്ക്ക് കാരണമാകുന്ന രോഗാണുവിന്റെ തരം എന്നിവയുടെ അടിസ്ഥാനത്തില്‍ ലക്ഷണങ്ങളും തീവ്രതയും വ്യത്യസ്തമായിട്ടായിരിക്കും അനുഭവപ്പെടുക. കുട്ടികളില്‍ ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ്…

    Read More »
  • വലിച്ച് തീർക്കരുത് ജീവിതം; വലിക്ക് ‘വലിയ’ വിലകൊടുക്കേണ്ടി വരും !

    1492-ൽ കൊളംബസിന്റെ സഹചാരിയായി അമേരിക്കൻ ഭൂഖണ്ഡത്തിൽ കാലു കുത്തിയ വ്യക്തി ആയിരുന്നു റോഡ്രിഗോ ജെറെസ്, ആദ്യമായി പുകവലിച്ച യൂറോപ്യൻ ആയി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തിരിച്ചു സ്പെയിനിൽ ചെന്ന റോഡ്രിഗോ നാട്ടിലും പുകവലി തുടർന്നു, എന്നാൽ അന്നീ “കലാപരിപാടി” നാട്ടുകാർക്ക് അറിവുള്ളതല്ലല്ലോ?  അവരെല്ലാം കൂടി പരാതി പെട്ടതിനെ തുടർന്ന്  അദ്ദേഹത്തിനെ പിടിച്ച് അധികാരികൾ തടവിലാക്കി, വായിലൂടെ പുക വരുത്താൻ കഴിയുന്നത്‌ ചെകുത്താന് മാത്രം ആണെന്ന് ആരോപിച്ചായിരുന്നു ജയിൽവാസം വിധിച്ചത്. എന്നാൽ ഏഴു വർഷം കഴിഞ്ഞു അദ്ദേഹം പുറത്തിറങ്ങിയപ്പോൾ പുകയില ലോകമെമ്പാടും പ്രചുര പ്രചാരം നേടിക്കഴിഞ്ഞിരുന്നു.പുകയില കൊണ്ടുള്ള തിക്തഫലങ്ങൾ പിന്നീട് ലോക സമൂഹത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുകയും ഇതിനു അറുതി വരുത്താനുള്ള ശ്രമങ്ങൾ ഒരു വശത്ത്‌ നിന്ന് ആരംഭിക്കുകയും ചെയ്തു.നിലവിൽ ലോകത്ത് ഏറ്റവും അധികം കച്ചവടം ചെയ്യുന്ന ഒരു വസ്തുവാണിത്. പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവർ ചുരുക്കമാണ്,എങ്കിലും അനേകം പേർ ഇതിനു അടിമപ്പെടുന്നതിനു പിന്നിൽ പുകയിലയിലെ ലഹരി പദാർത്ഥമായ “നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകൾ തന്നെയാണ്.…

    Read More »
  • പ്രമേഹം ; ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങള്‍

    രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്.പ്രമേഹത്തെ ഡയബറ്റിസ് മെലിറ്റസ് എന്ന് വിളിക്കുന്നു‌. ഒന്നുകില്‍ ശരീരം ആവശ്യത്തിന് ഇൻസുലിൻ (രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഒരു ഹോര്‍മോണ്‍) ഉത്പാദിപ്പിക്കാത്തതിനാലോ ഫലപ്രദമായി ഉപയോഗിക്കാത്തതിനാലോ ഇത് സംഭവിക്കുന്നു. പല തരത്തിലുള്ള പ്രമേഹമുണ്ട്. ടൈപ്പ് 2 പ്രമേഹമാണ് ഏറ്റവും സാധാരണമായത്. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ച്‌ അറിഞ്ഞിരിക്കുകയും അവ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍… ഒന്ന്… പ്രമേഹമുള്ള ആളുകള്‍ക്ക് ‌പെട്ടെന്ന് ഭാരക്കുറവ് ഉണ്ടാകുന്നു. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെങ്കില്‍, കോശങ്ങള്‍ക്ക് ഊര്‍ജത്തിനായി ഉപയോഗിക്കുന്നതിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കില്ല. അതിനാല്‍ ശരീരം ഊര്‍ജത്തിനായി കൊഴുപ്പ് എരിച്ചു കളയാൻ തുടങ്ങുന്നു. ഇത് ശരീരഭാരം പെട്ടെന്ന് കുറയുന്നതിന് കാരണമാകുന്നു. രണ്ട്… ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരമായ ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകും. അമിത ക്ഷീണ്ം ദൈനംദിന ജീവിതത്തെ സ്വാധീനിച്ചേക്കാം. ക്ഷീണം മൊത്തത്തിലുള്ള ആരോഗ്യത്തെയും മോശം മാനസികാവസ്ഥയിലേക്കും നയിച്ചേക്കാം. മൂന്ന്… മുഖത്തും കഴുത്തിലുമായി…

    Read More »
  • സ്കിന്‍ ക്യാന്‍സറിന്‍റെ ഈ ലക്ഷണങ്ങളെ അറിയാതെ പോകരുതേ…

    തൊലിയിലെ കോശങ്ങളുടെ അസാധാരണ വളർച്ചയാണ് ത്വക്കിലെ അർബുദം അഥവാ സ്കിൻ ക്യാൻസർ. മെലാനോമ, കാർസിനോമ, സ്‌ക്വാമസ് സെൽ കാർസിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അർബുദങ്ങളുണ്ട്. ത്വക്ക് ക്യാൻസറിനുള്ള പ്രധാന കാരണം സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) വികിരണം ആണ്. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുർബലമാകുന്നതു മൂലവും സ്കിൻ ക്യാൻസർ സാധ്യത കൂടാം. അൾട്രാവയലറ്റ് വികിരണം ചർമ്മകോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുന്നു, ഇത് അനിയന്ത്രിതമായ വളർച്ചയ്ക്കും ക്യാൻസറിന്റെ വികാസത്തിനും കാരണമാകുന്ന മ്യൂട്ടേഷനുകളിലേയ്ക്കും നയിക്കുന്നു. നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കുന്ന രോഗം കൂടിയാണ് ചർമ്മത്തെ ബാധിക്കുന്ന അർബുദം. എന്നാൽ ലക്ഷണങ്ങളെ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. വിവിധ തരത്തിലുള്ള ക്യാൻസറിന് വിവിധ ലക്ഷണങ്ങൾ ഉണ്ടാകും. ചർമ്മത്തിലെ നിറമാറ്റം, രൂപമാറ്റം, മുറിവുകൾ, ചർമ്മത്തിൽ വ്രണം, രക്തസ്രാവം, ത്വക്കിൽ രൂപമാറ്റം, ചർമ്മത്തിലെ ചൊറിച്ചിൽ എന്നിവയെല്ലാം സ്കിൻ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ചർമ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയിൽ വ്യത്യാസം, നഖങ്ങളിൽ…

    Read More »
  • ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ദിവസവും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

    ചീത്ത കൊളസ്ട്രോള്‍ ആണ് ഇന്ന് പലരുടെയും പ്രധാന വില്ലന്‍. ഭക്ഷണരീതിയില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. അത്തരത്തില്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ദിവസവും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… പയര്‍ വര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. രണ്ട്… ബെറി പഴങ്ങള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളില്‍ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. മൂന്ന്… ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ചീര കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. നാല്… ഡാര്‍ക്ക് ചോക്ലേറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നതും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.…

    Read More »
  • അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ പരിചയപ്പെടാം…

    അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ, ഭക്ഷണരീതിയിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. അസിഡിറ്റിയെ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഇളനീരാണ് ആദ്യമായി ഈ പട്ടികയിൽ ഉൾ‌പ്പെടുന്നത്. ഇളനീര് കുടിക്കുന്നത് അസിഡിറ്റിയെ തടയാൻ സഹായിച്ചേക്കാം. രണ്ട്… ഇഞ്ചിയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകൾ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മൂന്ന്… ഓട്മീൽ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. നാല്… തണ്ണിമത്തനാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അസിഡിറ്റിയെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും…

    Read More »
  • നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് കിവി; അറിയം ഡ്രൈഡ് കിവി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

    നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് കിവി. ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, ഫോളിക് ആസിഡ് തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഡ്രൈഡ് കിവി അഥവാ ഉണക്കിയ കിവിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരളം അടങ്ങിയ ഡ്രൈഡ് കിവി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പൊട്ടാസ്യം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഡ്രൈഡ് കിവി കഴിക്കാം. വിറ്റാമിന്‍ കെ, ഇ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ഉണക്കിയ കിവി എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കണ്ണുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇവ സഹായിക്കും. കിവി പഴത്തിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർക്ക് ഇത് അനുയോജ്യമാണ്. വണ്ണം കുറയ്ക്കാന്‍…

    Read More »
  • രാവിലെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് നീര്? ശബ്ദം ഇടറിയ അവസ്ഥ ? കാരണം ഇതാകാം…

    രാവിലെ ഉറക്കമുണരുമ്പോള്‍ മുഖം അല്‍പം വീര്‍ത്തിരിക്കുന്നത് സാധാരണമാണ്. എന്നാല്‍ മുഖത്ത് നീര് വന്നതിന് സമാനമായി കാണുന്നതും ഒപ്പം തൊണ്ടയടഞ്ഞ് ശബ്ദം ഇടറിയ അവസ്ഥയിലാകുന്നതും പതിവാണെങ്കില്‍ അത് അത്ര സ്വഭാവികമല്ല. പക്ഷേ ഇതും മിക്കവരും സാധാരണമാണെന്ന നിലയിലാണ് മനസിലാക്കാറ്. എന്നാലിവയ്ക്ക് പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെയോ അസുഖങ്ങളുടെയോ സൂചനകളുണ്ടാകാം. അത്തരത്തില്‍ ഉറക്കമുണരുമ്പോള്‍ മുഖം നീര് വന്നത് പോലെയാകുന്നതിനും ശബ്ദമടയുന്നതിനും പിന്നില്‍ വന്നേക്കാവുന്ന ചില കാരണങ്ങളെ കുറിച്ചാണിനി പറയുന്നത്… ഒന്ന്… ഏതെങ്കിലും വൈറല്‍ അണുബാധകള്‍ നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ്, ശരീരവേദന, തുമ്മല്‍, ഛര്‍ദ്ദി, രാത്രി വിയര്‍ക്കല്‍, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളിലേതെങ്കിലും ഉണ്ടോയെന്നും പരിശോധിക്കുക. കാരണം ഇവയും വൈറല്‍ അണുബാധകളുടെ ലക്ഷണമാണ്. രണ്ട്… വായുമലിനീകരണമാണ് രണ്ടാമതൊരു കാരണമായി വരുന്നത്. ഇന്ന് രാജ്യത്ത് ഏറെ പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട് വായുമലിനീകരണം. ഇത് തൊണ്ടയെ വരണ്ടതാക്കുകയും തൊണ്ടയില്‍ അടപ്പ് വരാൻ കാരണമാവുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുമ, ശ്വാസതടസം, കണ്ണെരിച്ചില്‍, മൂക്കിനകത്ത് അസ്വസ്ഥത, ബിപി…

    Read More »
  • കൊവിഡിന്റെ പുതിയ വകഭേദം ജെഎന്‍ ഒന്നിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍! വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കും കൂടുതല്‍ പകര്‍ച്ച സാധ്യത; 12 രാജ്യങ്ങളില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

    ന്യൂയോര്‍ക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ ഒന്നിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്‍1, 12 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുമെന്നും കൂടുതല്‍ പകര്‍ച്ച സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പുതിയ വകഭേദം യുഎസിന് പുറമെ യുകെ, ഐസ്‌ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ ആദ്യവാരമാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ബിഎ 2.86 വകഭേദത്തില്‍ നിന്നുമുണ്ടായ പുതിയ രൂപമാണ് ജെഎന്‍1. 2021ല്‍ വിവിധ രാജ്യങ്ങളില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്ന് ഉണ്ടായതാണ് ബിഎ 2.86. സമാന സ്വഭാവമുള്ളവരാണ് ബിഎ 2.86നും ജെഎന്‍ ഒന്നും. സ്‌പൈക്ക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരു വകഭേദങ്ങള്‍ തമ്മിലെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പൈക്ക് പ്രോട്ടീനുകളാണ് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നത്. വൈറസ് ശരീരത്തില്‍…

    Read More »
Back to top button
error: