KeralaNEWS

ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി പദത്തില്‍ അസീസിന് നാലാമൂഴം

കൊല്ലം: ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസ് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതു നാലാം തവണയാണ് അസീസ് സംസ്ഥാന സെക്രട്ടറിയാകുന്നത്. ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തിലാണ് അസീസിനെ വീണ്ടും തെരഞ്ഞെടുത്തത്.

യു.ഡി.എഫ് സമരങ്ങള്‍ മിക്കതും വഴിപാടുകളും വ്യക്തി കേന്ദ്രീകൃതമാകുന്നുവെന്ന് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. സമരങ്ങള്‍ ഏറ്റെടുക്കാന്‍ ഇടതുപക്ഷമാണു മെച്ചം. യു.ഡി.എഫിലാകട്ടെ, അതു വ്യക്തികളെ കേന്ദ്രീകരിച്ചായിപ്പോകുന്നു. പിണറായി സര്‍ക്കാരിനെതിരേ ക്രിയാത്മക സമരങ്ങള്‍ക്കു കോണ്‍ഗ്രസും യു.ഡി.എഫും നേതൃത്വം നല്‍കണമെന്നും ആവശ്യമുയര്‍ന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ബലിയാടായി ആര്‍.എസ്.പി മാറുന്ന സ്ഥിതിയുണ്ട്. ആര്‍.എസ്.പിയുടെ തട്ടകത്തില്‍പോലും ഗ്രൂപ്പുകളി മുന്നണിയുടെ താല്‍പര്യങ്ങളെ ഇല്ലാതാക്കുന്നു. എല്‍.ഡി.എഫില്‍ നിന്നപ്പോഴുണ്ടായിരുന്ന രാഷ്ട്രീയനേട്ടം താഴേത്തട്ടില്‍ കിട്ടുന്നില്ലെന്നും ചര്‍ച്ച വിലയിരുത്തി.

Back to top button
error: