Cover StoryFrom the EditorNationalNews

ചൈന 50,000 തൊ‍ഴിൽ സൃഷ്ടിക്കുമ്പോൾ മോഡിയുടെ സംഭാവന 450,ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നരേന്ദ്രമോഡി സർക്കാരിന്‍റെ തൊ‍ഴിൽനയത്തിന്‍റെ പോരായ്മ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.ചൈനയെ അപേക്ഷിച്ച് യുവാക്കൾക്ക് തൊ‍ഴിൽ നൽകുന്ന കാര്യത്തിൽ മോഡി സർക്കാർ ഏറെ പുറകിലാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി റോസ്ഗർ യോജന പദ്ധതിയിലൂടെ രണ്ട് കോടി ജനങ്ങൾക്ക് ഒരു വർഷം ജോലി ലഭിക്കുമെന്നായിരുന്നു നരേന്ദ്രമോഡിയുടെ വാഗ്ദാനം.എന്നാൽ എട്ടുവർഷത്തിനിടെ തൊ‍ഴിലില്ലായ്മ ഏറ്റവും കൂടുതലാണെന്നാണ് ലോകസഭയിൽ അവരുടെ നേതാക്കൾ പറയുന്നത്.ഒരു ദിവസം കൊണ്ട് ചൈന 50,000 പേർക്ക് തൊ‍ഴിൽ നൽകുന്നുണ്ട്.എന്നാൽ ബിജെപി തൊ‍ഴിൽ നൽകുന്നത് 450 പേർക്ക് മാത്രമെന്നും രാഹുൽ കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര ഗുരുഗ്രാമിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.ചൈനയുമായി മത്സരിക്കാൻ യുവാക്കൾ ആഗ്രഹിക്കുന്നു.എന്നാൽ സ്വന്തം പ്രസംഗത്തിലൂടെ ഇന്ത്യ മുന്നോട്ട് പോകുമെന്നാണ് നരേന്ദ്രമോഡി കരുതുന്നത്.ജനങ്ങൾ ഭയപ്പാടോടെയാണ് ജിവിക്കുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close