Cover StoryNationalNews

മോഡി സ്ത്രീവിരുദ്ധനെന്ന വീഡിയോയുമായി കോൺഗ്രസ്,രണ്ടാം കിട കളിയെന്ന് ബിജെപി

ബിജെപി സ്ത്രീവിരുദ്ധമായ പാർട്ടിയാണെന്ന് കാണിക്കുന്ന വീഡിയോയുമായി കോൺഗ്രസ് രംഗത്ത്.മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി പാർലമെന്‍റിൽ ചിരിച്ചപ്പോൾ രൂക്ഷമായ ഭാഷയിൽ പ്രധാനമന്ത്രി മോഡി പരിഹസിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കോൺഗ്രസ് വീഡിയോയുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി,ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്,ധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവരുൾപ്പെടെയുളളവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കോർത്തിണക്കിയാണ് വീഡിയോ.കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാന്‍റിൽ ആണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ബിജെപിക്കുളളിൽ കടുത്ത സ്ത്രീവിരുദ്ധത നിലനിൽക്കുന്നുവെന്ന് വീഡിയോ ആരോപിക്കുന്നു.രേണുക ചൗധരിയുടെ ചിരിയെ രാമയണം സീരിയലിനോട് ഉപമിച്ചതും സോണിയ ഗാന്ധിയെ ജെ‍ഴ്സിപ്പശുവിനോട് ഉപമിച്ചതുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ കോൺഗ്രസ് ഒരു ബിഗ്രേഡ് പ്രൊഡക്ഷൻ ഹൗസാണെന്നതിന് തെളിവാണ് വീഡിയോ എന്നാണ് ബിജെപിയുടെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close