Uncategorized

കാവ്യ,നാദിർഷ മുൻകൂർ ജാമ്യഹർജികൾ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്‍റേയും നാദിർഷയുടേയും മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പൾസർ സുനിയുടെ ജാമ്യഹർജിയും ഇന്നാണ് പരിഗണിക്കുന്നത്.ദിലീപിന്‍റെ ജാമ്യഹർജിയിൽ വിധി നാളെയാണ്.

 

അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിർഷയും മുൻകൂർ ജാമ്യഹർജി നൽകിയത്.ദിലീപിന്‍റെ ഭാര്യയാണ് എന്നതിനാൽ തന്നെ പൊലീസ് പീഡിപ്പിക്കുകയാണെന്നാണ് കാവ്യയുടെ പരാതി.കേസിൽ മാഡമുണ്ടെന്ന പൾസർ സുനിയുടെ പ്രസ്താവന മുഖവിലക്കെടുത്താണ് പൊലീസിന്‍റെ നീക്കം.എന്നാൽ തനിക്ക് പൾസർ സുനിയെ അറിയില്ലെന്ന് കാവ്യ പറയുന്നു.

 

തന്നേയും പൊലീസ് കുരുക്കാൻ ശ്രമിക്കുന്നുവെന്നാണ് നാദിർഷയുടെ ആരോപണം.സുനിയെ അറിയില്ലെന്ന നിലപാടിലാണ് നാദിർഷയും.ദിലീപിന്‍റെ അഞ്ചാമത്തെ ജാമ്യഹർജിയിലാണ് ഹൈക്കോടതി നാളെ വിധി പറയുന്നത്.നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും രണ്ടു വീതം പ്രാവശ്യം ദിലീപിന്‍റെ ജാമ്യഹർജി തളളിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close