KeralaNEWS

സപ്പോട്ട നടുമ്പോൾ ശ്രദ്ധിക്കാന്‍

1. മൂന്ന് വർഷത്തിനും അഞ്ച് വർഷത്തിനും ഇടയിൽ ഒട്ടു തൈകൾ കായ്ക്കും
2. ലെയറിങ്ങ് ചെയ്താൽ ഒന്നാം വർഷം കായ്ക്കും
3. തൈകൾ നടാൻ അനുയോജ്യമായ സമയമാണ് മെയ്-ജൂൺ
4. 60 X 60 X 60 സെ.മീ വലിപ്പമുള്ള കുഴികളിൽ ഏഴു മീറ്റർ വീതം അകലത്തിൽ നടണം
5. കമ്പോസ്റ്റ്, പൊടിച്ച വേപ്പിൻ പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ് എന്നിവ അടിവളമാക്കാം
6. ജീവാണുവളങ്ങൾ ചേർക്കണം. മണ്ണിരസത്ത് ,ഗോമൂത്രം നേർപ്പിച്ചത് എന്നിവ കീടങ്ങളെ അകറ്റാൻ ഉപയോഗിക്കാം
7. ഓരോ വർഷവും കാലിവളം ചേർക്കാം
8. ദിവസത്തിൽ ഒരു പ്രാവശ്യം നന്നായി നനയ്ക്കണം
9. പൂവിട്ട് നാലാം മാസത്തിൽ കായ്കൾ പറിക്കാം
10. 30 വർഷത്തോളം കായ്കൾ പറിക്കാം
11. ചൂട് കൂടുതലായാൽ പൂക്കൾ കൊഴിയും. നല്ല രീതിയിൽ നനച്ചു കൊടുക്കണം
12.. മഴക്കാലത്ത് കാടുപിടിച്ച് വളർന്ന ശാഖകളുണ്ടെങ്കിൽ വെട്ടിയൊരുക്കി പൂക്കൾക്കും കായ്കൾക്കും ആവശ്യത്തിന് സൂര്യപ്രകാശം എത്തിക്കണം.

Back to top button
error: