Movie

  • ‘മഞ്ഞുമ്മല്‍ ബോയ്സി’ക്കും മേലേ; ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടത് 15 കോടി

    ചെന്നൈ: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ചോദിച്ചപ്പോള്‍ നിര്‍മാതാവായ വൈശാഖ് സുബ്രഹ്‌മണ്യം 15 കോടി ആവശ്യപ്പെട്ടതായി തമിഴ് സിനിമാ നിര്‍മാതാവ് ജി ധനഞ്ജയന്‍. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത് എന്ന് അദ്ദേഹം പറയുന്നു. മഞ്ഞുമ്മലിനേക്കാള്‍ മികച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് വൈശാഖ് അവകാശപ്പെട്ടതായും ധനഞ്ജയന്‍ പറഞ്ഞു. വിസില്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനഞ്ജയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്താണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നത്. അത് ഇഷ്ടപ്പെട്ടത് കൊണ്ടാണ് തമിഴിനാട്ടില്‍ ചിത്രം റിലീസ് ചെയ്യാം എന്നു കരുതി ഞാന്‍ ചിത്രത്തിന്റെ നിര്‍മാതാവിനെ വിളിക്കുന്നത്. സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ന്യായമായ തുക പറയുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത് മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ മികച്ച പടമാണ് എന്നായിരുന്നു വൈശാഖ് എന്നോട് പറഞ്ഞത്. മഞ്ഞുമ്മല്‍…

    Read More »
  • ഹണി റോസിന്റെ ‘റേച്ചല്‍’; സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

    ഹണി റോസ് പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റേച്ചല്‍. പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധേ നേടിയ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എബ്രിഡ് ഷൈന്‍ സഹ നിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്യുന്ന പുതുമുഖ സംഴിധായികയായ ആനന്ദിനി ബാലയാണ്. ബാദുഷ പ്രൊഡക്ഷന്റെ ബാനറില്‍ ബാദുഷ എന്‍.എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇഷാന്‍ ഛബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത് എഡിറ്റര്‍ മനോജ്, ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍ ശ്രീശങ്കര്‍,സൗണ്ട് മിക്‌സ്: രാജകൃഷ്ണന്‍ എം ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മഞ്ജു ബാദുഷ, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, സംഘട്ടനം: രാജശേഖര്‍, മാഫിയ ശശി, പി സി സ്റ്റണ്ട്‌സ്, മേക്കപ്പ്: രതീഷ് വിജയന്‍, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസര്‍: ഹന്നാന്‍ മരമുട്ടം, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ…

    Read More »
  • അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍; ഗംഭീര ഗെറ്റപ്പില്‍ ‘കല്‍ക്കി 2898 എഡി’യില്‍ ബിഗ് ബി

    നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ പുത്തന്‍ ടീസര്‍ പുറത്തിറക്കി. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ കുറിക്കുന്ന ടീസറാണ് പുറത്തിറക്കിയത്. മഹാഭാരതത്തിലെ പ്രശസ്തമായ ദ്രോണാചാര്യ പുത്രനായ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെയാണ് ബിഗ് ബി അവതരിപ്പിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ച് തയ്യാറാക്കിയ ചെറുപ്പകാലത്തെ വേഷമാണ് ഒരുമിനിട്ട് ഒന്‍പത് സെക്കന്റ് നീളുന്ന ടീസറില്‍ ഉള്ളത്. പ്രഭാസ് ‘ഭൈരവ’ എന്ന നായക കഥാപാത്രമാകുന്ന കല്‍ക്കി 2898 എഡി മേയ് 9ന് ലോകവ്യാപകമായി റിലീസ് ചെയ്യും. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ്. സാന്‍ ഡീഗോ കോമിക്കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി…

    Read More »
  • പുതുചരിത്രം കുറിച്ച അതിജീവനം; ആടുജീവിതം 150 കോടി ക്ലബില്‍

    പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ചിത്രം ആടുജീവിതം 150 കോടി ക്ലബില്‍. 25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബില്‍ ഇടം നേടിയത്. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!,’ എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ബ്ലെസി സംവിധാനം ചെയ്ത സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ്…

    Read More »
  • ശോഭന പറയുന്നു: ‘മോഹൻലാലിനൊപ്പം 55 സിനിമകൾ.’ അതു തെറ്റന്നും ഒന്നിച്ചെത്തിയത് 25 ൽ മാത്രമെന്നും ആരാധകർ

        രജപുത്ര രഞ്ജിത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മോഹൻ‍ലാലും ശോഭനയും 15 വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിന് ഒപ്പമുള്ള തന്റെ 56-ാം സിനിമയാണിതെന്ന് ശോഭന പറയുന്നു. എന്നാൽ മോഹൻലാലും ശോഭനയും  55 സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടില്ലെന്നും കേവലം 25 സിനിമകളിൽ മാത്രമാണ് ഒന്നിച്ചിട്ടുള്ളതെന്നും സഫീർ അഹമദ് എന്ന പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ എഴുതുന്നു. 1985 മുതൽ 2009 വരെ 25 സിനിമകളിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതെന്ന് തെളിവുകൾ നിരത്തി സഫീർ സമർത്ഥിക്കുന്നു. സഫീറിന്റെ കുറിപ്പ്: ‘‘മോഹൻലാലും ശോഭനയും മലയാളികളുടെ എക്കാലത്തെയും ഇഷ്ട താര ജോഡികളാണ്. തരുൺ മൂർത്തിയുടെ പുതിയ മോഹൻലാൽ സിനിമയിലും താനാണ് നായിക എന്ന് ശോഭന ഒരു വിഡിയോയിലൂടെ പങ്കുവച്ചിരുന്നു, ഒപ്പം ഇത് മോഹൻലാലിനോടൊപ്പം ഉള്ള 56ാം സിനിമയാണെന്നും ശോഭന പറഞ്ഞു. മുമ്പ് പല വേദികളിലും മോഹൻലാലിന്റെ കൂടെ 50 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ശോഭന പറഞ്ഞിട്ടുണ്ട്. മോഹൻലാൽ അത്…

    Read More »
  • അപ്പുവേട്ടന്റെ സിനിമ രണ്ടുവട്ടം കണ്ട് വിസ്മയ മോഹന്‍ലാല്‍

    പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്കു ശേഷം’ കണ്ട് വിസ്മയ മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മായയുടെ പ്രതികരണം. ചിത്രം രണ്ടുവട്ടം കണ്ടെന്നും ഏറെ മനോഹരമായ സിനിമയാണെന്നും മായ കുറിച്ചു. പ്രണവ് മോഹന്‍ലാലിനെ ടാഗും ചെയ്തിട്ടുണ്ട്. പ്രണവിന്റെ കുടുംബത്തിലെ എല്ലാവരും ഇതോടെ സിനിമ കണ്ടു കഴിഞ്ഞു. ഈ സിനിമ കണ്ടപ്പോള്‍ താനും പഴയ കാലങ്ങളിലേക്ക് പോയിയെന്നും അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവച്ചിരുന്നുെവന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഭാര്യ സുചിത്രയ്‌ക്കൊപ്പം ചെന്നൈയിലെ വീട്ടിലിരുന്നാണ് മോഹന്‍ലാല്‍ സിനിമ കണ്ടത്. ”കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്കു നടുവില്‍നിന്ന് അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം. വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത്…

    Read More »
  • തമിഴില്‍ വിജയക്കൊടി പാറിച്ച് തൃഷ; ഭാഗ്യം തേടി നയന്‍സ് മലയാളത്തിലേക്കോ?

    തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായി അറിയപ്പെടുന്ന നടിയണ് നയന്‍താര. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജവാന്‍ മാത്രമാണ് ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് നേടിയ ചിത്രം. നയന്‍താര ബോളിവുഡില്‍ നായികയായി അരങ്ങേറിയ ചിത്രം കൂടിയായിരുന്നു ജവാന്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാലും അടുത്തിടെയായി നടി അഭിനയിച്ച പല സിനിമകളും പരാജയപ്പെട്ടിരുന്നു. ഏറ്റവും അവസാനം ഇറങ്ങിയ അന്നപൂരണി എന്ന ചിത്രം കനത്ത പരാജയമാണ് നേടിത്. ഓടിടിയില്‍ റിലീസായ ചിത്രം ചില വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു. മലയാളത്തിലും 2022ല്‍ നയന്‍താര അഭിനയിച്ച ഗോള്‍ഡ് എന്ന ചിത്രവും കനത്ത പരാജയമായിരുന്നു. കനത്ത തോല്‍വികള്‍ രുചിച്ച് ഇരിക്കുന്നതിനിടെയാണ് ജവാന്‍ എന്ന സിനിമ ലഭിക്കുന്നത്. ഇപ്പോഴിതാ വീണ്ടും മലയാളത്തില്‍ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് നയന്‍ താര. നിവിന്‍ പോളിക്കൊപ്പം ഡിയര്‍ സ്റ്റുഡന്റ് എന്ന ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ചത്. തമിഴിലും മലയാളത്തിലും ഒരുപോലെ ചിത്രീകരിക്കുന്ന സിനിമയുടെ സംവിധാനം ജോര്‍ജ് ഫിലിപ്പും സന്ദീപ് കുമാറും ചേര്‍ന്നാണ്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്…

    Read More »
  • മമ്മൂട്ടി മാസ്സ് കോമഡി എന്റര്‍ടൈനര്‍ ചിത്രം ‘ടര്‍ബോ’ റിലീസ് പ്രഖ്യാപിച്ചു

    മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ ജൂണ്‍ 13ന് തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ചിത്രത്തില്‍ ‘ടര്‍ബോ ജോസ്’ എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും കണ്ടപ്പോള്‍ മുതലേ മമ്മൂട്ടിയുടെ പുതിയ ?ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന…

    Read More »
  • ”കിരീടത്തിലെ മോഹന്‍ലാലിന്റെ പ്രകടനം അതിഗംഭീരമായിരുന്നു; എന്നാല്‍, അതിനു മുകളില്‍ പോയത് മറ്റൊന്നിലായിരുന്നു”

    മലയാളത്തിന്റെയും മോഹന്‍ലാലിന്റെയും മികച്ച സിനിമകളില്‍ ഒന്നാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1989ലാണ് പുറത്തിറങ്ങിയത്. സിനിമയിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. 1993ല്‍ കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലും പുറത്തിറങ്ങിയിരുന്നു. രണ്ട് ചിത്രങ്ങളിലും പകരം വയ്ക്കാനാവാത്ത പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ച വച്ചത്. എന്നാല്‍ കിരീടത്തില്‍ മോഹന്‍ലാല്‍ ഗംഭീര പ്രകടനമായിരുന്നുവെന്നും എന്നാല്‍ അതിന് മുകളിലേക്ക് പോയത് ചെങ്കോലിലെ പ്രകടനമാണെന്നും സിബി മലയില്‍ പറയുന്നു. ചെങ്കോലിലേക്ക് വരുമ്പോഴുള്ള ഒരു നടന്റെ വളര്‍ച്ചയിലേക്ക് അതിഗംഭീരമായി മോഹന്‍ലാല്‍ വന്നെന്നും സിബി പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോഹന്‍ലാല്‍ കിരീടത്തില്‍ അതിഗംഭീരമായി ചെയ്തിരുന്നു. അതിന്റെയും മുകളിലേക്ക് ചെങ്കോലിലെ കഥാപാത്രം വളരാന്‍ കാരണം ജീവിതാനുഭവങ്ങളാണ്. ഒരു നടന്റെ ആ ഒരു വളര്‍ച്ചയുണ്ട്. ഗംഭീരമായിട്ട് മോഹന്‍ലാല്‍ അതിലേക്ക് വന്നു. എനിക്ക് സത്യത്തില്‍ കിരീടത്തെക്കാള്‍ സെക്കന്റ് പാര്‍ട്ട് ഇഷ്ടമാണ്. ആദ്യ ഭാഗത്തിന് അതിന്റെതായ ഒരു ഭംഗിയുണ്ട്. എന്നാല്‍ രണ്ടാംഭാഗം…

    Read More »
  • ”കുറേ നേരമായല്ലോ ഉണ്ടാക്കുന്നു, ഇവനാരാ ശിവാജി ഗണേശനോ? സുരേഷ് ഗോപി പൊട്ടിക്കരഞ്ഞു”

    അന്തരിച്ച നടന്‍ സുകുമാരന്‍ സിനിമാ ലോകത്ത് ഇപ്പോഴും ഇടയ്ക്ക് ചര്‍ച്ചയാകാറുണ്ട്. കാര്യങ്ങള്‍ തുറന്നടിച്ച് സംസാരിക്കുന്ന സുകുമാരന്റെ പ്രകൃതത്തെ നിരവധി സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. സുകുമാരന്‍ സുരേഷ് ഗോപിയോട് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിജി തമ്പി. 1989 ല്‍ പുറത്തിറങ്ങിയ ‘ന്യൂ ഇയര്‍’ എന്ന സിനിമയിലെ അനുഭവങ്ങളാണ് വിജി തമ്പി പങ്കുവെച്ചത്. സുരേഷ് ഗോപി അന്ന് സിനിമാ രം?ഗത്ത് തുടക്കക്കാരനാണ്. സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോഴുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് വിജി തമ്പി സംസാരിച്ചത്. സുരേഷ് ഗോപി ചെയ്യാനിരുന്ന റോള്‍ താന്‍ ചെയ്യാമെന്ന് സുകുമാരന്‍ പറഞ്ഞിരുന്നെന്ന് വിജി തമ്പി പറയുന്നു. സുകുവേട്ടന്‍ ഇത് അഞ്ചോ പത്തോ വര്‍ഷം മുമ്പാണ് പറഞ്ഞിരുന്നതെങ്കില്‍ ആ റോളിന് തീര്‍ച്ചയായും സുകുവേട്ടന്‍ ഫിറ്റ് ആയിരുന്നു. പക്ഷെ ഇപ്പോഴത്തെ കാലഘട്ടത്തില്‍ സുകുവേട്ടന്‍ ആ ക്യാരക്ടറില്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചെന്ന് വരില്ലെന്ന് ഞാന്‍ പറഞ്ഞു. അതൊക്കെ നിനക്ക് തോന്നുന്നതാണ്, നമ്മള്‍ അഭിനയിച്ച് കാണിച്ച് കൊടുക്കില്ലേ എന്ന് അദ്ദേഹം പറഞ്ഞെങ്കിലും താന്‍ സമ്മതിച്ചില്ലെന്ന് വിജി തമ്പി…

    Read More »
Back to top button
error: