IndiaNEWS

കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് 9 പേര്‍ മരിച്ചു

ലഖ്നൗ: കനത്ത മഴയില്‍ മതിലിടിഞ്ഞു വീണ് ഒമ്പതു മരണം. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. ലഖ്നൗവിലെ ദില്‍കുഷ ഏരിയയിലാണ് സംഭവം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.

സമീപത്തെ സൈനിക കേന്ദ്രത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. സൈനിക കേന്ദ്രത്തിനോട് ചേര്‍ന്ന് താമസിച്ചിരുന്ന തൊഴിലാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

Back to top button
error: