അമ്മ പ്രതിക്കൊപ്പം;13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ഇടുക്കി : മറയൂരില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

ഇടുക്കി അതിവേഗ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ടാനച്ഛനായ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന അയൽവാസികളുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത്. 13-കാരിയും അനുജത്തിയും കേസില്‍ പ്രതിക്കെതിരേ മൊഴി നല്‍കിയിരുന്നു.എന്നാൽ കുട്ടികളുടെ അമ്മ പ്രതിക്ക് അനുകൂലമായാണ് മൊഴി നൽകിയത്.

 

 

പ്രതിക്കെതിരേ ചുമത്തിയ വിവിധ കുറ്റങ്ങള്‍ സംശായതീതമായി തെളിയിക്കാന്‍ കഴിഞ്ഞെന്ന് കണ്ടെത്തി കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സനീഷ് ഹാജരായി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version