ഇതാ ഒരുത്തമ കമ്യൂണിസ്റ്റ്കാരൻ, പുരസ്‌കാരം ലഭിച്ച 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി ആർ. നല്ലകണ്ണ്

ചെന്നൈ: പുരസ്‌കാര തുകയായി ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കമ്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണ്. 97-ാം വയസ്സിലും ജനകീയ വിഷയങ്ങളിൽ സജീവമാണ് സി.പി.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറിയായ നല്ലകണ്ണ് എന്ന ഉത്തമ കമ്യൂണിസ്റ്റ്കാരൻ.

ഈ വർഷത്തെ തമിഴ്നാട് സർക്കാരിന്റെ ‘തഗൈസൽ തമിഴർ’ പുരസ്കാരമാണ് ആർ. നല്ലകണ്ണിന് ലഭിച്ചത്. 10 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക.

ഈ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 1967 മുതൽ ചെന്നൈ കേന്ദ്രീകരിച്ചാണ് നല്ലകണ്ണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സ്വന്തമായി ഒരു വീടില്ലാതിരുന്ന അദ്ദേഹത്തിന് 2007 ൽ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന ഭവന നിർമ്മാണ ബോർഡാണ് വീട് നിർമിച്ചു നൽകിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version