പത്തനംതിട്ടയിൽ മന്ത്രിയെ ‘കുരുക്കി’ പതാക ഉയർത്തൽ

പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി ഉയർത്തിയ ദേശീയ പതാക കയറിൽ കുരുങ്ങിയതോടെ തിരിച്ചിറക്കി പോലീസ്.പോലീസ് തന്നെയാണ് പതാക വീണ്ടും ഉയർത്തിയത്.
മന്ത്രി വീണ ജോര്‍ജ് പതാക ഉയര്‍ത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറില്‍ കുടുങ്ങുകയായിരുന്നു. പതാക നിവരാതെ വന്നതോടെ പോലീസ് ഉദ്യോഗസ്ഥര്‍ പതാക താഴെ ഇറക്കി, പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയര്‍ത്തിയത്.
 മന്ത്രി വീണ ജോര്‍ജും ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version