NEWS

കോട്ടയം സ്റ്റൈൽ ബീഫ് ഉലത്തിയത്

ഒരു കിലോ ബീഫിന്റെ കണക്കിൽ
 വൃത്തിയായി കഴുകി പീസാക്കിയ ബീഫിലേക്ക് 4 കീറിയ പച്ചമുളകും മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും ഒരു തുടം വെളുത്തുള്ളിയും ഒരു കൈ വിരൽ വലുപ്പത്തിന് ഇഞ്ചിയും 2 ടേബിൾ സ്പൂൺ മീറ്റ് മസാലയും കൂടി ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കണം.
ഈ സമയത്തിന് കുറച്ചു നാളികേരം ചെറുതായി അരിഞ്ഞത് വറുത്തുകോരാം.അര മണിക്കൂറിനു ശേഷം കുക്കറിലേക്ക് മസാല പുരട്ടി വച്ച ബീഫ് ഇട്ട് മീഡിയം ഫ്ളൈമിൽ 6 വിസിൽ അടിച്ചു വേവിച്ചു മാറ്റി വയ്ക്കുക.
  തയ്യാറാക്കുന്ന വിധം
 ഒരു അടി കട്ടിയുള്ള പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് 4 മീഡിയം വലുപ്പമുള്ള സവാള അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റുക.ഇനി മസാലകൾ ചേർത്ത് തുടങ്ങാം.ആദ്യം ഒരു ടേബിൾ സ്പൂൺ മുളക്പൊടി മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി 2 ടേബിൾ സ്പൂൺ മീറ്റ് മസാല 3 ടേബിൾ സ്പൂൺ മല്ലിപൊടി എന്നിവ ചേർത്ത് പച്ചമണം പോകുന്ന വരെയും ഇളക്കണം. ഒന്ന് വഴണ്ട് വന്നാൽ അതിലേയ്ക്ക് വേവിച്ചുവച്ച ബീഫ് ചേർത്ത് വെള്ളം വറ്റിച്ചു വരട്ടി തുടങ്ങാം.
ഇതിനിടയിൽ ആവശ്യമായ കുരുമുളക് പൊടിയും തേങ്ങ വറുത്തു കോരിയതും ചേർത്ത് നല്ലപോലെ കറുത്ത നിറം ആകും വരെയും വരട്ടി എടുക്കുക.അവസാനം 3 ടേബിൾ സ്പൂൺ ഗരം മസാലയും കറിവേപ്പിലയും ഇട്ട് ഇളക്കി ഒന്നുകൂടി വരട്ടി എടുക്കാം.

Back to top button
error: