തൊടുപുഴയിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊന്നു

തൊടുപുഴ: തൊടപുഴയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം.പ്രസവിച്ചയുടൻ അമ്മ തന്നെയാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്.
കരിമണ്ണൂരാണ് സംഭവം.അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് യുവതി പ്രസവിച്ച കാര്യവും കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരവും പുറത്തുവന്നത്.
യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ആശുപത്രിയിലെത്തിയത്. യുവതി മണിക്കൂറുകള്‍ മുമ്ബ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടര്‍ക്ക് മനസിലായി. കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version