KeralaNEWS

നീണ്ടകരയില്‍ ബോട്ട് തിരയില്‍പ്പെട്ട് നാലും ചാവക്കാട് ഫൈബർ വള്ളം മറിഞ്ഞ് ആറും മത്സതൊഴിലാളികൾ കടലിൽ വീണു

കൊല്ലം നീണ്ടകരയിൽ ബോട്ട് ശക്തമായ തിരയില്‍പ്പെട്ട് 4 മത്സ്യതൊഴിലാളികള്‍ കടലില്‍ വീണു. ചാവക്കാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് 6 തൊഴിലാളികളും കടലിൽ അകപ്പെട്ടു. നീണ്ടകരയിൽ കടലില്‍ വീണവരെ പിന്നാലെ വന്ന മറ്റൊരു ബോട്ടിലെ മത്സ്യതൊഴിലാളികളാണ്  രക്ഷിച്ചത്. ചാവക്കാട് ഫൈബർ വള്ളം മറിഞ്ഞത് ഇന്ന് വൈകീട്ട് 6 മണിയോടെയാണ്. മൂന്ന് തൊഴിലാളികൾ നീന്തിക്കയറി. സുനിൽ, വർഗീസ് തുടങ്ങിയവരാണ് നീന്തിക്കയറിയത്. മറ്റു മൂന്നു പേർ കടലിൽ തന്നെ കുടുങ്ങി കിടക്കുകയാണ്. തൊഴിലാളികളെ കാണുന്നുണ്ടെങ്കിലും ശക്തമായ തിരമാലകളെ തുടർന്ന് രക്ഷാപ്രവർത്തനം നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

ഫൈബർ വള്ളം മറിഞ്ഞ് കടലിൽ നിന്നും നീന്തിക്കയറിയ ചാവക്കാട്ടെ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ട്രോളിംഗ് അവസാനിച്ചെങ്കിലും സാഹചര്യം അനുകൂലമല്ലെന്നും അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ വകുപ്പ് പ്രത്യേക നടപടി സ്വീകരിക്കും. ലയങ്ങളിലും വന മേഖലയിലും താമസിക്കുന്നവര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏഴ് ക്യാമ്പുകള്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. 90 പേര്‍ ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. റവന്യു മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Back to top button
error: