CareersNEWS

പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന ഘടക പദ്ധതികളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ജില്ലാ ഫിഷറീസ് വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പദ്ധതി പ്രകാരം ബയോഫ്ളോക്ക് വനാമി യൂണിറ്റ്, മീഡിയം സ്‌കെയില്‍ ഓര്‍ണമെന്റല്‍ യൂണിറ്റ്, മത്സ്യ സേവന കേന്ദ്രം എന്നിവ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് മൂന്ന്, വനിതകള്‍ക്ക് രണ്ട്, എസ് സി ഒന്ന് എന്നിങ്ങനെയാണ് ബയോഫ്ളോക്ക് വനാമി യൂണിറ്റ് യൂണിറ്റുകള്‍ അനുവദിക്കുക.

മീഡിയം സ്‌കയില്‍ ഓര്‍ണമെന്റല്‍ യൂണിറ്റും(എസ് സി മാത്രം) മത്സ്യസേവനകേന്ദ്രവും ഓരോ യൂണിറ്റ് വീതമാണ്. ഫിഷറീസ് സയന്‍സില്‍ ബിരുദമുള്ളവര്‍ക്കാണ് മത്സ്യസേവനകേന്ദ്രത്തിന് അപേക്ഷിക്കാനാകുക.

താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് മൂന്നിനകം സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മത്സ്യഭവന്‍, മണക്കാട് പി ഒ, കമലേശ്വരം, തിരുവനന്തപുരം- പിന്‍ 695009. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2464076.

Back to top button
error: