അഫ്ഗാനിലെ ഇസ്ലാം മത നേതാവിനെ മുംബൈയില്‍ അജ്ഞാത സംഘം വെടിവച്ച് കൊന്നു

മുംബൈ: അഫ്ഗാനിസ്ഥാനിലെ ഇസ്ലാം മത നേതാവിനെ നാലംഗ അജ്ഞാത സംഘം മുംബൈയില്‍ വെടിവെച്ച് കൊന്നു. മുപ്പത്തഞ്ചുകാരനായ ഖ്വാജ സയ്യദ് ചിഷ്തിയെയാണ് കൊലപ്പെടുത്തിയത്. മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ യോല ടൗണിലെ എംഐഡിസി ഏരിയയില്‍ വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.

മരിച്ച ഖ്വാജ സയ്യദ് ചിഷ്തി, യെയോലയില്‍ ‘സൂഫി ബാബ’ എന്നാണ് അറിയപ്പെടുന്നത്. അക്രമികള്‍ നെറ്റിയില്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ പൗരനായ സൂഫി ബാബയെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന ഒരു എസ്യുവി പിടിച്ചെടുത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. യെയോല പൊലീസ് സ്റ്റേഷനില്‍ കൊലപാതകക്കുറ്റം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൊലയാളികളെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version