കെഎസ്ആർടിസി ബസ് ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസ് ബാലരാമപുരത്തിനടുത്ത് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റും സ്വകാര്യവ്യക്തിയുടെ മതിലും തകര്‍ത്തു.ഇടിയുടെ ആഘാതത്തിൽ വൈദ്യുതി ലൈനും പോസ്റ്റും തകർന്നു വീണെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.
കഴിഞ്ഞ ദിവസം വൈകിട്ട് ആറോയോടെ ഭഗവതിനട മേജര്‍ ശ്രീഭഗവതിക്ഷേത്ര റോഡിലെ വളവിന് സമീപമാണ് സംഭവം.
ബസ് പിറകോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് പോസ്റ്റും മതിലും തകര്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ബസിനെ കുറുകെ നിലം പതിച്ചെങ്കിലും കൂടുതല്‍ അപകടമുണ്ടായില്ല. കെ.എസ്.ഇ.ബി കല്ലിയൂര്‍ സെക്ഷന്‍ ജീവനക്കാര്‍ സമയബന്ധിതമായി സ്ഥലത്തെത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version