NEWS

സൗദിയിൽ കാ​ണാ​താ​യ മ​ല​യാ​ളി വ​നി​ത​യെ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി നാ​ട്ടിലെത്തിച്ചു

ദമ്മാം:  സൗ​ദി അ​റേ​ബ്യ​യി​ല്‍ വീ​ട്ടു​ജോ​ലി​ക്ക് എ​ത്തി കാ​ണാ​താ​യ മ​ല​യാ​ളി വ​നി​ത​യെ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി നാ​ട്ടിലെത്തിച്ചു.
തൃ​ശൂ​ര്‍ മ​തി​ല​കം സ്വ​ദേ​ശി​നി ഹ​നീ​ഫ ഫാ​ത്തി​മയെയാണ് ​ദമ്മാ​മി​ലെ ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് മടക്കിയയച്ചത്.
 മൂ​ന്ന​ര വ​ര്‍​ഷം മു​മ്ബാ​ണ് ഹനീഫ ഫാത്തിമ നാ​ട്ടി​ല്‍​നി​ന്ന് റി​യാ​ദി​ന​ടു​ത്തു​ള്ള അ​ല്‍​ഖ​ര്‍​ജി​ല്‍ സൗ​ദി പൗ​ര​ന്റെ വീ​ട്ടി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. ജോ​ലി​സാ​ഹ​ച​ര്യ​ങ്ങ​ള്‍ മോ​ശ​മാ​യി​രു​ന്നു. രാ​പ​ക​ല്‍ വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​പ്പി​ച്ചെ​ങ്കി​ലും ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ര​ണ്ടു മാ​സ​ത്തെ ശ​മ്ബ​ളം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. സ്പോ​ണ്‍​സ​റോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ല്‍ സ​ഹി​കെ​ട്ട് അ​വി​ടെ​നി​ന്ന് പു​റ​ത്തു​ചാ​ടി​യ ഫാ​ത്തി​മ​യെ​ക്കു​റി​ച്ചു​ള്ള ഒ​രു വി​വ​ര​വും പി​ന്നീ​ട് അ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ചി​ല്ല.
തുടർന്ന് ദ​മ്മാ​മി​ലെ ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ഫാത്തിമയെ കണ്ടെത്തി നാട്ടിലെത്തിച്ചത്.

Back to top button
error: