നടൻ കമൽഹാസന് കൊല്‍ക്കത്തില്‍ ക്ഷേത്രം

കൊൽക്കത്ത: ഉലകനായകന്‍ കമല്‍ ഹാസന്റെ പേരില്‍ കൊല്‍ക്കത്തില്‍ ക്ഷേത്രം പണിയാനൊരുങ്ങി ആരാധകര്‍.വിക്രമിന്റെ വന്‍ വിജയത്തോടെയാണ് ആരാധകരുടെ ഈ തീരുമാനം.
ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ക്ഷേത്രം ഉദ്ഘാടനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച്‌ ആരാധക സംഘം ഇപ്പോഴെ കമല്‍ഹാസന് ക്ഷണക്കത്തും അയച്ചിട്ടുണ്ട്.ഈ വര്‍ഷം ദുര്‍ഗാ പൂജയ്ക്കിടെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. നേരത്തെ ബോളിവുഡ് താരം അമിതാഭ് ബച്ചനോടുള്ള ആരാധനയെ തുടര്‍ന്ന് ആരാധകര്‍ ക്ഷേത്രം പണി കഴിപ്പിച്ചതും വാര്‍ത്തയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version