KeralaNEWS

പണമല്ല പ്രവാസികളുടെ പങ്കാളിത്തമാണ് ലോകകേരള സഭയുടെ ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകകേരള സഭയ്‌ക്കെതിരായ യു.ഡി.എഫ്. വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ ധൂര്‍ത്ത് മാത്രമാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്താന്‍ സാധിച്ചു, സമഗ്രമായ കുടിയേറ്റ നിയമം വേണം. പ്രവാസികളോട് സംസ്ഥാന സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. തിരികെ എത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്.

മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് ഇത് അനിവാര്യമാണ്. ദീര്‍ഘകാല വികസന നയ സമീപനങ്ങളാണ് പ്രവാസികളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടത്തുന്നത്. കേരളത്തില്‍ പുതിയ കര്‍മ്മ പദ്ധതികള്‍ വേണം. 17 ലക്ഷം പ്രവാസികള്‍ കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തി. ഇവരുടെ പുനരധിവാസത്തിന് നാളിതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Back to top button
error: