‘സ്വപ്നയുടെ സത്യവാങ്മൂലത്തിൽ എത്രത്തോളം വിശ്വാസ്യതയുണ്ടെന്നറിയില്ല’: വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിൻ്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
 മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തയെ ആശ്രയിച്ച് പ്രതികരണം നടത്തുന്നത് ശരിയാണോ എന്നറിയില്ല. പുറത്തുവന്ന വാർത്ത ശരിയാണെങ്കിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഇത്രയും വലിയ ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമനടപടി സ്വീകരിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കര്യത്തിൽ മുഖ്യമന്ത്രിക്ക് ഇതേ കോടതിയിൽ തന്നെ പരാതി നൽകാം. നൽകിയ മൊഴി കളവാണെന്ന് തെളിയിച്ചാൽ അവരെ ഏഴ് വർഷം തടവിന് ശിക്ഷിക്കാം.എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.അപ്പോൾ എന്തോ ഉണ്ടെന്നാണ് കരുതേണ്ടത്.
സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം.ആരോപണങ്ങളിൽ മറുപടി നൽകാൻ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നാൽ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version